കാസര്‍കോട്: കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം പുതുതായി പണിത തറവാട് വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കണ്ടെത്തി. കിദൂര്‍, കുണ്ടങ്കേരടുക്കയിലെ രാജഗോപാല (50)യുടെ മൃതദേഹമാണ് ചെക്ക്‌പോസ്റ്റിനു സമീപത്തെ ഉബ്ബത്തോടിയിലെ വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. സെപ്തംബര്‍ 9ന് ആണ് രാജഗോപാലനെ കാണാതായത്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. 11ന് കുമ്പള പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു പൊലീസ്.
പുതുതായി പണിത തറവാട് വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വഴിയാത്രക്കാരനായ ഒരാള്‍ വിവരം പഞ്ചായത്ത് അംഗം രവിരാജിനെ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് മെമ്പറുടെ നിര്‍ദ്ദേശ പ്രകാരം വഴിയാത്രക്കാരന്‍ തറവാട് വീട്ടിനകത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കളെത്തി മൃതദേഹം രാജഗോപാലയുടേതാണെന്നു തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
ഭാര്യ:ബേബി. മക്കള്‍: മുരളി, സന്ദീപ്. ഏക സഹോദരി: ശശികല.