ഡാലസ്: ഡാലസ് ഫോര്‍ത്ത് വര്‍ത്ത് മെട്രോപ്ലെക്സിന്റെ ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈകുന്നേരം അക്കര്‍ലിക്ക് സമീപം 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി.
യു.എസ്. ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, ടെക്സസിലെ മിഡ്ലാന്‍ഡിന് വടക്ക് ഏകദേശം 7:45 ഓടെ ഉണ്ടായ ഭൂകമ്പം ജനങ്ങളെ ബാധിച്ചു.
മിഡ്ലാന്‍ഡ്, ലുബ്ബോക്ക്, സാന്‍ അന്റോണിയോ, ഡാളസ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
സ്‌കറി കൗണ്ടിയില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. 1900 മുതല്‍ ടെക്സാസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭൂകമ്പങ്ങളുടെ എണ്ണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്രമാതീതമായി വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.