പാലക്കാട്: പാലക്കാട് നഗരസഭക്ക് കീഴിലുള്ള നിര്‍ഭയ കേന്ദ്രത്തില്‍ നിന്നു മൂന്നു പെണ്‍കുട്ടികളെ കാണാതായി. 17 വയസ്സുള്ള രണ്ടു പേരെയും 14 വയസ്സുള്ള ഒരാളെയുമാണ് കാണാതായത്.
ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് മൂന്നു പെണ്‍കുട്ടികളെയും കാണാതായത്. രാത്രി 11 മണിയോടെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. കാണാതായ പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ പോക്‌സോ കേസുകളിലെ അതിജീവിതകളാണ്. അതിനാല്‍ കാണാതായ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ പുറത്തു വിട്ടിട്ടില്ല.
പെണ്‍കുട്ടികളെ കണ്ടെത്തുന്നതിനു നാലു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിര്‍ഭയ കേന്ദ്രത്തിനു സമീപത്തും മറ്റും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.