മംഗ്‌ളൂരു: ഗൃഹനാഥനെയും രണ്ടാം ഭാര്യയെയും കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി, കാശിപ്പട്ടണം, ഉര്‍ഡുഗുഡ്ഡയിലെ നോണയ്യ പൂജാരി(62), രണ്ടാം ഭാര്യ ബേബി (46) എന്നിവരാണ് മരിച്ചത്. വീട്ടിനു സമീപത്തുള്ള കാട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കിടന്ന നിലയില്‍ കാണപ്പെട്ടത്. മരണകാരണം വ്യക്തമായിട്ടില്ല. വേണൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നോണയ്യ പൂജാരിയുടെ ആദ്യ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. അതിനു ശേഷമാണ് ബേബിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ കുട്ടികളില്ല.