അഞ്ചുവര്ഷത്തെ കാത്തിരിപ്പ്: മേല്പ്പറമ്പ് പൊലീസ് സ്റ്റേഷന് കെട്ടിടം ഉദ്ഘാടനം 12ന് മുഖ്യമന്ത്രി ഓണ്ലൈനില് നിര്വഹിക്കും; മന്ത്രി എ കെ ശശീന്ദ്രന് സംബന്ധിക്കും
കാസര്കോട്: അഞ്ചുവര്ഷത്തെ കാത്തിരിപ്പിനു ശേഷം മേല്പ്പറമ്പ് പൊലീസ് സ്റ്റേഷന് യാഥാര്ത്ഥ്യമായി. ഉദ്ഘാടനം ആഗസ്റ്റ് 12ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനില് നിര്വ്വഹിക്കും. മന്ത്രി എ കെ ശശീന്ദ്രന് മുഖ്യാതിഥിയായി നേരില് സംബന്ധിക്കും. ചട്ടഞ്ചാല് ടൗണില് തെക്കില് വില്ലേജ് ഓഫീസിനു സമീപത്തു റവന്യു വകുപ്പ് അനുവദിച്ച സ്ഥലത്താണ് മേല്പ്പറമ്പ് പൊലീസ് സ്റ്റേഷനായി മൂന്നു നില കെട്ടിടം പണിതത്. താഴത്തെ നിലയില് മേല്പ്പറമ്പ് പൊലീസ് സ്റ്റേഷനാണ് പ്രവര്ത്തിക്കുക. ഒന്നാം നിലയില് ബേക്കല് ഡിവൈ എസ് പി ഓഫീസും പ്രവര്ത്തിക്കും. രണ്ടാം …