ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി റോഡിലേക്ക് തെറിച്ചുവീണു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലില്‍ ഓത്തുപുരയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ബിലാല്‍(16) ആണ് മരിച്ചത്. കാപ്പാട് ഇലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. അപകടം നടന്ന ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ആദില്‍, അദ്നാന്‍, യാസിന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പയ്യോളി-പേരാമ്പ്ര റോഡില്‍ തച്ചന്‍കുന്ന് പറമ്പില്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റോഡ് ഇറക്കത്തിലാണ് അപകടം. സുഹൃത്തുക്കളായ നാല് പേരും സ്‌കൂട്ടറില്‍ തുറയൂരിലുള്ള പള്ളിയിലേക്ക് പോകുകയായിരുന്നു. ഏറ്റവും പിറകിലായിരുന്നു ബിലാല്‍ ഇരുന്നത്. ടയര്‍ പൊട്ടിയതോടെ ബിലാല്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മാതാവ്: റംല. സഹോദരങ്ങള്‍: ശുഹൈബ, ഉമ്മുസല്‍മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page