തൊഴിലുറപ്പ് ജോലിക്കിടെ രണ്ട് തൊഴിലാളികള്‍ മിന്നലേറ്റ് മരിച്ചു

തൊഴിലുറപ്പ് ജോലിക്കിടെ രണ്ട് തൊഴിലാളികള്‍ മിന്നലേറ്റ് മരിച്ചു. പുനലൂര്‍ മണിയാറില്‍ ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ തോതില്‍ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. പരിക്കേറ്റ ഉടന്‍തന്നെ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മറ്റൊരു സംഭവത്തില്‍ ഇടി മിന്നലില്‍ വള്ളം തകര്‍ന്നു. …

പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മട്ടന്നൂര്‍ അഞ്ചരക്കണി മാമ്പ, കാമേത്ത് മാണിക്കോത്ത് വീട്ടില്‍ ശശീന്ദ്രന്‍ (62)ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി.എസ് സജന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മട്ടന്നൂരിലെ ഒരു ഹോള്‍സെയില്‍ വസ്ത്രാലയത്തിലേക്ക് വസ്ത്രം വാങ്ങിക്കാനെത്തിയതായിരുന്നു പരാതിക്കാരിയായ 42കാരി.മുന്‍ പരിചയമുള്ളതിനാല്‍ ശശീന്ദ്രന്റെ ഓട്ടോയാണ് വാടകക്ക് വിളിച്ചത്. യുവതിക്കു പോകേണ്ട …

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്; വീടുവിട്ടിറങ്ങിയ 14കാരി പുഴയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെത്തുടര്‍ന്ന് താമസസ്ഥലത്തു നിന്ന് ഇറങ്ങിയ പതിനാലുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്, കള്ളക്കുറിച്ചിയിലെ പാണ്ഡ്യന്‍- മുനിയമ്മ ദമ്പതികളുടെ മകള്‍ എം. പവിത്ര(14)യാണ് മരിച്ചത്.കല്ലായി അങ്ങാടിയിലെ വാടകമുറിയില്‍ താമസക്കാരാണ് പവിത്രയുടെ കുടുംബം. എട്ടാംതരം വിദ്യാര്‍ത്ഥിനിയാണ് പവിത്ര. നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു. ഇത് വകവെക്കാതെ വീണ്ടും ഫോണ്‍ ഉപയോഗം തുടരുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ഫോണ്‍ വാങ്ങി വെച്ചിരുന്നു. ഇതോടെ പവിത്ര മുറിയില്‍ …

റെയില്‍വെ ലൈന്‍ മുറിച്ചു കടക്കരുതെന്നു അധികൃത നിര്‍ദ്ദേശം വീണ്ടും

കാസര്‍കോട്: റെയില്‍വെ ലൈന്‍ മുറിച്ചു കടക്കുന്നതു നിയമ വിരുദ്ധമാണെന്നു പാലക്കാട് റെയില്‍വെ ഡിവിഷന്‍ മൊഗ്രാല്‍ ദേശീയവേദിയെ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്ന് അറിയിപ്പില്‍ പറഞ്ഞു.അതിവേഗ ട്രെയിന്‍ സര്‍വ്വീസുള്ളതിനാല്‍ ലൈന്‍ മുറിച്ചു കടക്കുന്നത് അപകടകരമായതിനാലാണ് മൊഗ്രാല്‍ കൊപ്പളത്തു ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് അറിയിപ്പില്‍ പറഞ്ഞു. പൊതുജനങ്ങള്‍ കൊപ്പളം അടിപ്പാത പ്രയോജനപ്പെടുത്തണമെന്നും അറിയിപ്പില്‍ പറയുന്നു.റെയില്‍വെയുടെ നിര്‍ദ്ദേശത്തിനെതിരെ ദേശീയവേദി മനുഷ്യവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

കാറില്‍ കടത്തിയ 37 ലക്ഷം രൂപയുമായി ഹോട്ടല്‍ വ്യാപാരികള്‍ അറസ്റ്റില്‍

മൈസൂര്‍: കാറില്‍ കടത്തുകയായിരുന്ന 37 ലക്ഷം രൂപയുമായി ഹോട്ടല്‍ വ്യാപാരികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഡി.ആര്‍ രാഹുല്‍ (32), സി.കെ കാല്‍വിന്‍ (21) എന്നിവരെയാണ് കര്‍ണ്ണാടക, ചാമരാജ് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കര്‍ണ്ണാടകയില്‍ നിന്ന് കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങളില്‍ സംശയസാഹചര്യത്തിലുള്ള എന്തോ കടത്തുവാന്‍ സാധ്യതയുണ്ടെന്നു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് കോഴിക്കോട്ടെ വ്യാപാരികള്‍ സഞ്ചരിച്ചിരുന്ന കാറിനകത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് 20 ലക്ഷം രൂപ കൂടി കണ്ടെത്തിയത്. രണ്ടാമത്തെ ബാഗും കൂടി പരിശോധിച്ചപ്പോള്‍ 17 …

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. 78 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ചാത്തന്‍ കോട്ടില്‍ അന്‍സാര്‍ – ഷിഹാന തസ്‌നി ദമ്പതികളുടെ മകളാണ് മരിച്ചത്. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. മുലപ്പാല്‍ നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നൈഷാന ഇഷാല്‍ മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.

തളങ്കരയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി; ബസ് കണ്ടക്ടര്‍ക്കൊപ്പം പോയതായി സംശയം

കാസര്‍കോട്: കമ്പ്യൂട്ടര്‍ ക്ലാസിനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായി.തളങ്കര, ബാങ്കോട്ടെ താമസക്കാരനായ തമിഴ്നാട് സ്വദേശി ശെല്‍വത്തിന്റെ മകള്‍ ശരണ്യ(21)യെയാണ് കാണാതായത്. കഴിഞ്ഞ ദിവസം കമ്പ്യൂട്ടര്‍ ക്ലാസിനാണെന്നും പറഞ്ഞ് താമസസ്ഥലത്ത് നിന്നും പോയതായിരുന്നു. അതിന് ശേഷം തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ശരണ്യ ബസ് ജീവനക്കാരനായ അബ്ദുല്‍ സത്താര്‍ എന്നയാള്‍ക്കൊപ്പം ഉള്ളതായി സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.അതേ സമയം അബ്ദുല്‍ സത്താറുമായി ബന്ധം സ്ഥാപിച്ച യുവതി സ്വന്തം പേര് മറച്ചുവെച്ച് ‘സ്നേഹ’ …

നാരമ്പാടി സ്വദേശിയേയും പെണ്‍സുഹൃത്തിനെയും ബേക്കല്‍ കോട്ടയില്‍ ആക്രമിച്ച കേസ്; സദാചാര പൊലീസ് സംഘം അറസ്റ്റില്‍

കാസര്‍കോട്: ബേക്കല്‍ കോട്ടയിലെത്തിയ നാരമ്പാടി സ്വദേശിയേയും പെണ്‍സുഹൃത്തിനെയും ആക്രമിച്ച സംഭവത്തില്‍ സദാചാര പൊലീസ് ചമഞ്ഞ മൂന്ന് പേര്‍ അറസ്റ്റില്‍.പള്ളിക്കരയിലെ അബ്ദുല്‍ വാഹിദ് (25), ബേക്കല്‍ ഹദ്ദാദ് നഗറിലെ അഹമ്മദ് കബീര്‍ (26), മൗവ്വല്‍ കോളനിയിലെ ശ്രീജിത്ത് (26) എന്നിവരെയാണ് ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ഷാ, എസ്.ഐ വി.കെ മനീഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. അറസ്റ്റിലായവര്‍ക്ക് മറ്റു ചില കേസുകളില്‍ ബന്ധം ഉള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് …

അയല്‍വാസി സ്ഥാപിച്ച വൈദ്യുത കെണിയില്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: കോഴി ഫാമിന് സ്ഥാപിച്ച വൈദ്യുതി കെണിയില്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം പനമണ്ണ അമ്പല വട്ടത്തെ പാറുക്കുട്ടി (60) ആണ് മരിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കോഴി ഫാം ഉടമയെ കസ്റ്റഡിയിലെടുത്തു. പനമണ്ണ സ്വദേശി ശിവദാസനെയാണ് കസ്റ്റഡിയിലെടുത്തത്. അയല്‍ക്കാരന്റെ കോഴിഫാമില്‍ നായ്ക്കളുടെയും പന്നികളുടെയും അക്രമം തടയാന്‍ ഫാം ഉടമ സ്ഥാപിച്ച വൈദ്യുതി കെണിയില്‍ വീട്ടമ്മ തട്ടിയാണ് അപകടം. രാവിലെ സൊസൈറ്റിയിലേക്ക് പാല്‍ കൊണ്ടുപോകുന്നതിനിടെയാണ് പാറുക്കുട്ടിയ്ക്ക് ഷോക്കേറ്റത്. വീട്ടമ്മയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷോക്കേറ്റ് മരിച്ച …

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയ്ക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സിഎംആര്‍എല്‍ -എക്‌സലോജിക് മാസപ്പടി ഇടപാട് സംബന്ധിച്ച പരാതിയിലാണ് കോടതി ഇടപെടല്‍. കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴല്‍ നാടൻ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, സിഎംആര്‍എല്‍, എക്‌സാലോജിക് എന്നിവരുള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കാണ് ജസ്റ്റിസ് കെ.ബാബു നോട്ടിസ് അയച്ചത്. സിഎംആര്‍എല്ലില്‍നിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്‌സാലോജിക് …