ആശ്വാസം! താനൂരിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനികൾ മുംബൈയിൽ; നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ പൊലീസ്

മുംബൈ: താനൂരില്‍നിന്നു കാണാതായ രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ മുംബൈയില്‍ കണ്ടെത്തി. മുംബൈ ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. ആര്‍പിഎഫ് ഇവരെ പൂണെയിലെത്തിച്ച് കേരള പൊലീസിന് കൈമാറും. മുംബൈയിലെ മലയാളിയുടെ സലൂണില്‍ ഇവര്‍ എത്തിയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സലൂണ്‍ ഉടമ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിനിടയില്‍ പൊലീസ് മുംബൈ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറി. അവര്‍ എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ കടന്നുകളയുകയായിരുന്നുവെന്ന് പറയുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്കുള്ള ട്രെയിനില്‍ എടവണ്ണ സ്വദേശി റഹിം അസ്ലം എന്നയാള്‍ ഉണ്ടായിരുന്നതായി പൊലീസ് സൂചിപ്പിച്ചു. പിന്നീട് ലോണാവാലയില്‍ വെച്ചാണ് ഇവരെ ആര്‍പിഎഫ് കണ്ടെത്തിയത്. വിവരം വീട്ടുകാരെ അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ ഇവര്‍ ആദ്യം വീട്ടിലേക്ക് മടങ്ങുന്നില്ലെന്നും വീട്ടുകാരുമായി പിണക്കത്തിലാണെന്നുമാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ വീടുകളിലേക്ക് മടങ്ങാന്‍ ഇവര്‍ സന്നദ്ധത പ്രകടിപ്പിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്തുന്നതിന് നിര്‍ണായകമായത്.
ബുധനാഴ്ച ഉച്ചയ്ക്കു 12നാണു താനൂര്‍ മേഖലയിലെ സ്‌കൂളിന്റെ പരിസരത്തുനിന്ന് കുട്ടികളെ കാണാതായത്. പരീക്ഷയ്ക്കു പോകുന്നെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയ ഇരുവരും സ്‌കൂളില്‍ പോയില്ല. സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്കു വിളിച്ചപ്പോഴാണു കാണാതായ വിവരമറിയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page