തൃശൂര്‍: കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോന്‍ (42 ), ജോയ്ന (11) എന്നിവരാണ് മരിച്ചത്. ജയ്മോന്റെ ഭാര്യയായ മഞ്ജു (38), മകന്‍ ജോയല്‍ (13), ബന്ധുവായ അലന്‍(17) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. കോതമംഗലത്തുനിന്ന് പാലക്കാട് കരിസ്മാറ്റിക് ധ്യാനത്തിന് പോകുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മരിച്ച ജയ്മോനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാര്‍ മരത്തില്‍ ഇടിച്ചു മറിയുകയായിരുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച ജയ്മോന്‍.
