ഒരു നാടകത്തില്‍ മാത്രം അഭിനയിച്ച് ശ്രദ്ധ നേടിയ നടി കാവുങ്കര ഭാര്‍ഗവി അന്തരിച്ചു

പാലക്കാട്: നാടക നടി കാവുങ്കര ഭാര്‍ഗവി അന്തരിച്ചു. 94 വയസായിരുന്നു. കൂനത്തറയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. പെണ്‍കൂട്ടായ്മ ഒരുക്കിയ ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന നാടകത്തിലെ പ്രധാന വേഷം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ ആദ്യത്തേതെന്ന് അറിയപ്പെടുന്ന നാടകമാണിത്. അകത്തളങ്ങളില്‍ തളച്ചിടപ്പെട്ട അന്തര്‍ജനങ്ങളുടെ സമരകാഹളവും നവോത്ഥാന ചരിത്രത്തിലെ ഉജ്വലമായ അധ്യായവുമായിരുന്നു ദേവസേന എന്ന കഥാപാത്രം. പ്രതിസന്ധികളുടെ കനല്‍ വഴികള്‍ താണ്ടിയ ചരിത്ര നാടകത്തിലെ നായികയായിരുന്നു. സ്ത്രീകള്‍ തന്നെ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച നാടകമായിരുന്നു. യോഗക്ഷേമസഭയുടെ 1948-ലെ ചേര്‍പ്പ് സമ്മേളനത്തിലാണ് ആദ്യം അവതരിപ്പിക്കപ്പെട്ടതെന്ന് പറയുന്നു. ഈ ഒറ്റ നാടകത്തിലാണ് ഇവര്‍ അഭിനയിച്ചത്. വളാഞ്ചേരിക്കടുത്ത് മഴവഞ്ചേരി മനയില്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെയും ആര്യാദേവിയുടെയും പത്തു മക്കളില്‍ ഇളയവളായാണ് ഭാര്‍ഗവി. തലശ്ശേരിയിലെ കാവുങ്കരയിലേക്ക് വിവാഹം കഴിഞ്ഞെത്തി.
കൂനത്തറ ആര്യങ്കാവിന് സമീപം കാവുങ്കര വീട്ടില്‍ മകള്‍ വിനോദിനി കാവുങ്കരയ്ക്കും കുടുംബത്തിനുമൊപ്പം അവസാനമായി താമസിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page