മാതാവ് വിദേശത്ത്; മക്കള്‍ താമസിക്കുന്ന വാടക വീട്ടില്‍ എന്നും അടിച്ചു പൊളി ആഘോഷം; പൊലീസ് വീട്ടില്‍നിന്നും കണ്ടെത്തിയത് നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും, മൂന്നുപേര്‍ പിടിയില്‍

തൃശൂര്‍: നെടുപുഴയില്‍ വാടക വീട്ടില്‍ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും കണ്ടെത്തി. സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. തൃശൂര്‍ നെടുപുഴ സ്വദേശികളായ ആജ്ഞേയനന്‍ (19), സഹോദരങ്ങളായ അലന്‍ (19), അരുണ്‍ (24) എന്നിവരാണ് പിടിയിലായത്. അലന്റെ വാടക വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. എന്നും വീട്ടില്‍ ബഹളം നടക്കുന്നതായി നാട്ടുകാര്‍ പൊലീസീനെ വിവരം അറിയിച്ചിരുന്നു. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരെ കണ്ട രണ്ട് പേര്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും മയക്കുമരുന്നും പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരുന്ന ലഹരി വസ്തുകള്‍ ഈ വാടക വീട്ടില്‍ വച്ചാണ് വില്‍പന നടത്തുന്നതെന്നു പൊലീസ് പറയുന്നു. അലന്റെയും അരുണിന്റെയും പിതാവ് ജീവിച്ചിരിപ്പില്ല. മാതാവ് വിദേശത്ത് ജോലി ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page