പരസ്ത്രീകളുമായി ബന്ധം; ചോദ്യം ചെയ്ത ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് കൊക്കയിലെറിഞ്ഞു; ഭര്‍ത്താവ് പിടിയില്‍, ഇറാന്‍ യുവതിയും കസ്റ്റഡിയില്‍
കോട്ടയം: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കൊക്കയില്‍ തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍. കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാം(50) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാം കെ.ജോര്‍ജ്(59) ആണ് മൈസൂരുവില്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഇറാന്‍ സ്വദേശിനിയായ യുവതിയും പൊലീസിന്റെ കസ്റ്റഡിയിലാണ്. പല സ്ത്രീകളുമായി സാമിനുള്ള ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഐടി പ്രഫഷനലായ സാം എംജി യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സും പഠിക്കുന്നുണ്ട്. അവിടെ …