പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ ചാവേര്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു, 30 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: ഡല്‍ഹിയിലെ ചാവേര്‍ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലും ആക്രമണം.
ഇസ്ലാമാബാദില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 20 ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇസ്ലാമാബാദിലെ ജി-11 സെക്ടറിലെ ജുഡീഷ്യല്‍ കോംപ്ലക്സില്‍ സ്‌ഫോടനമുണ്ടായത്. കോടതി പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊട്ടിത്തെറിയുടെ ഉഗ്ര ശബ്ദം കോടതി പരിസരത്ത് ഉണ്ടായിരുന്ന അഭിഭാഷകരില്‍ പരിഭ്രാന്തി പരത്തി. സ്‌ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റര്‍ അകലെ വരെ കേട്ടു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും അഭിഭാഷകരും കോടതിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുമാണ്. വാഹനത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായിരിക്കാമെന്നാണ് ആദ്യം സംശയിച്ചത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തെഹ്രരിക്കെ താലിബാന്‍ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പാക് മാദ്ധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page