ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 11 മണിവരെ 31.38 % പോളിങ്, നെഞ്ചിടിപ്പോടെ മുന്നണികള്‍

പാട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെഅവസാനഘട്ട വോട്ടെടുപ്പ്ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 122 നിയമസഭാ സീറ്റുകളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
3.70 കോടി വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ വിധിയെഴുതുന്നത്. ഇതില്‍ 1.95 കോടി പേര്‍ പുരുഷന്മാരും 1.74 പേര്‍ സ്ത്രീകളുമാണ്. 45.399 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. രാവിലെ 11 മണി വരെ 31.38% പോളിംഗ് രേഖപ്പെടുത്തി. നവംബര്‍ 6 ന് നടന്ന ആദ്യ ഘട്ടത്തില്‍ റെക്കോര്‍ഡ് 65.08% പോളിംഗ് രേഖപ്പെടുത്തിയിരുന്നു. നവംബര്‍ 14 ന് ഫലം പ്രഖ്യാപിക്കും. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമര്‍ഹി, മധുബാനി, സുപൗള്‍, അരാരിയ, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഭരണകക്ഷിയായ എന്‍ഡിഎയും മഹാസഖ്യവും തമ്മിലാണ് ഇവിടെ കടുത്ത പോരാട്ടം നടക്കുന്നത്. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും മല്‍സരത്തിലുണ്ട്. 160 നു മുകളില്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് എന്‍ഡിഎ അവകാശവാദം. മുന്‍ ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദ് (കതിഹാര്‍), മുന്‍ സ്പീക്കര്‍ ഉദയ് നരേന്‍ ചൗധരി (സിക്കന്ദ്ര), വിനയ് ബിഹാരി (ലൗരിയ), നാരായണ്‍ പ്രസാദ് (നൗതന്‍), ഷമീം അഹമ്മദ് (നര്‍ക്കതിയ), റാണ രണ്‍ധീര്‍ സിങ് (മധുബന്‍), പ്രമോദ് കുമാര്‍ (മോത്തിഹാരി) എന്നിവരും. ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ രേണു ദേവിയുമാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page