ചെറുവത്തൂര്‍ അണ്ടര്‍ പാസേജ്; കര്‍മ്മസമിതി നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്തും

ചെറുവത്തൂര്‍: ദേശീയപാതയില്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ അടിപ്പാത മാറ്റി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കര്‍മ്മസമിതി നടത്തുന്ന അനിശ്ചിതകാല സമരം നാളെ ആരംഭിക്കും. രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിവിധ സംഘടനകളെയും ചേര്‍ത്ത് രൂപീകരിച്ച കര്‍മ്മ സമിതിയുടെ സമരം രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്. രണ്ട് വലിയ സമരങ്ങള്‍ നടത്തുകയും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയപാത അതോറിറ്റി അധികൃതരാണെങ്കില്‍ ഒരു കാരണവശാലും പുതിയ അടിപ്പാത അനുവദിക്കാനാവില്ലെന്ന പിടിവാശിയിലുമാണ്. ഇതിന്റെ ഭാഗമായി സൂചനാ സമരം എന്ന നിലയില്‍ സായാഹ്ന ധര്‍ണ്ണയുള്‍പ്പെടെ നടത്തിയിരുന്നു. എന്നിട്ടും ദേശീയ പാത അതോറിറ്റി ഈ വിഷയത്തില്‍ നിസംഗത പുലര്‍ത്തുകയാണ്. ഇത്തരം സാഹചര്യത്തില്‍ മറ്റുമാര്‍ഗ്ഗമില്ലാത്തതിനാലാണ് 12 മുതല്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം നടത്താന്‍ കര്‍മ്മ സമിതി നിര്‍ബന്ധിതരായതെന്നു കര്‍മ്മസമിതി കണ്‍വീനര്‍ മുകേഷ് ബാലകൃഷ്ണന്‍, ട്രഷറര്‍ സി. രഞ്ജിത്ത്, പി. വിജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page