കുമ്പള കുണ്ടങ്കേരടുക്കയിലെ പ്രവാസി ചേരങ്കൈയിൽ ട്രെയിൻ തട്ടിമരിച്ചു

കാസർകോട്: കുമ്പള കുണ്ടങ്കേരടുക്കയിലെ പ്രവാസിയെ ചേരങ്കൈയിൽ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. മൊഹിയുദീന്റെ മകൻ മുഹമ്മദ് അമാനുള്ള(61) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കാസർകോട് ചേരങ്കൈയിലെ റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടത്. വിവരത്തെ തുടർന്ന് കാസർകോട് റെയിൽവേ പൊലീസ് സ്ഥലത്തെത്തി. നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഒരു വർഷം മുമ്പാണ് അമാനുള്ള ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. തിരിച്ചു പോകാനുള്ള ഒരുക്കത്തിലായിരുന്നു. റംലയാണ് ഭാര്യ. മക്കൾ: ഡോ. തബ്ഷീറ, ഷാനിബ, സഹല, അഫീഫ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page