അമ്പലമുറ്റത്ത് സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊയിലാണ്ടിയില്‍ വെള്ളിയാഴ്ച ഹർത്താൽ

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യന്‍ (64) ആണ് മരിച്ചത്. പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്ടേറ്റത്.അമ്പലമുറ്റത്താണ് കൊലപാതകം നടന്നത്. വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള 4ല്‍ അധികം വെട്ടേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ഒരാൾ കസ്റ്റ‍ഡിയിലായെന്ന സൂചനയുണ്ട്.സംഭവത്തെ തുടർന്ന് കൊയിലാണ്ടി ഏരിയയിൽ വെള്ളിയാഴ്ച സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ വൈകീട്ട് …

പാണത്തൂരിൽ കാണാതായ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാണാതായ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാണത്തൂർ കുണ്ടുപ്പള്ളിയിലെ മാവേലിയിൽ തോമസ്സിൻ്റെ മകൻ ജോസ് (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മുതൽ കൂലിത്തൊഴിലാളിയായ ഇയാളെ കാണാതായിരുന്നു. ഇതേത്തുടർന്ന് രാജപുരം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച വൈകുന്നേരം വീടിന് കുറച്ചകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മുതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം …

അങ്ങനെ ഉമ്മാലിയുമ്മയും സ്വന്തം ഭൂമിയുടെ അവകാശി; ഏറെക്കാലത്തിനു ശേഷം നാലു സെന്റ് ഭൂമി കിട്ടിയ സന്തോഷത്തിൽ ഈ 60 കാരി

കാസർകോട്: സ്വന്തമായി ഒരു ഭൂമിയും വീടും ഏവരുടെയും സ്വപ്നമാണ്. മധൂർ ഹിദായത്ത് നഗറിൽ താമസിക്കുന്ന അറുപതുകാരിയായ ഉമ്മാലിയുമ്മയ്ക്ക് സ്വന്തമായി ഭൂമി എന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ഇതിനായി പലതവണ വിവിധ ഓഫീസുകൾ കയറി ഇറങ്ങിയിരുന്നു. ഏറെക്കാലത്തിനുശേഷംഉമ്മാലിയുമ്മ ഇന്ന് സ്വന്തമായി ഭൂമിയുടെ അവകാശിയായി. സംസ്ഥാന സര്‍ക്കാരിന്റെ പട്ടയമേളയില്‍ മധൂര്‍ ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡായ ഹിദായത്ത് നഗറില്‍ താമസിക്കുന്ന ഉമ്മാലിയുമ്മയ്ക്ക് പട്ടയം ലഭിച്ചിരിക്കുകയാണ്. ഉമ്മാലിയുമ്മ സഹോദരിയുടെ മകളായ സുബൈദയുടെ കൂടെയാണ് താമസിക്കുന്നത്.എല്ലാ വിഭാഗം ജനങ്ങളെയും തുല്യമായി പരിഗണിച്ചു സംസ്ഥാന സര്‍ക്കാരിന്റെ …

യുവാവിനെ ആക്രമിച്ച കേസ്; കാസർകോട്ടെ ബിജെപി കൗൺസിലർ കോടതിയിൽ കീഴടങ്ങി

കാസർകോട്: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കാസർകോട് നഗരസഭാ കൗൺസിലർ കോടതിയിൽ കീഴടങ്ങി. നഗരസഭാ 37-ാം വാർഡ് (കടപ്പുറം നോർത്ത്) കൗൺസിലർ അജിത് കുമാരൻ (39) ആണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റിയിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ജനുവരി 31 ന് രാത്രി 11 മണിയോടെ നെല്ലിക്കുന്ന് കസബ കടപ്പുറത്താണ് കേസിനാസ്പ്‌പദമായ സംഭവം നടന്നത്. പ്രവാസിയായ ജിജു സുരേഷ് (36) ആണ്അക്രമത്തിനിരയായത്. ശബരിമലക്ക് പോകാൻ …

കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ബ്രഹ്മ കലശോത്സവത്തിന് ഭക്ഷ്യസാധനങ്ങൾ കലവറയിലെത്തിച്ച് സെന്റ് മോണിക്ക ചർച്ച്

കാസർകോട്: പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം നടക്കുന്ന കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ കുമ്പള സെന്റ് മോണിക്ക ചർച്ച് രണ്ടു ടെമ്പോ ഭക്ഷ്യസാധനങ്ങൾ കലവറയിലേക്കു സമർപ്പിച്ചു.ചർച്ച് വൈസ് പ്രസിസന്റ് രാജു സ്റ്റീഫൻ ഡിസൂസ, ഗുരിക്കാർ റൊണാൾഡ് ഡിസൂസ, കീർത്തി ജോസഫ്,, ജോൺ ക്രാസ്റ്റ കെ.ടി, പ്രകാശ് സിസൂസ എന്നിവരുടെ നേതൃത്വത്തിലാണ് പള്ളി അംഗങ്ങൾ ഭക്ഷണസാധനങ്ങളും പച്ചക്കറികളും ക്ഷേത്രത്തിലെത്തിച്ചത്. ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ അവരെ ഹൃദ്യമായി സ്വീകരിച്ചു. സൽക്കാരത്തിനുശേഷം ഉപഹാരങ്ങൾ നൽകി അനു മോദിച്ചു.

കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം ബ്രഹ്മകലശോത്സവത്തിന് കാണിക്കകളുമായി ജുമാമസ്ജിദ് കമ്മിറ്റികൾ

കാസർകോട്: നാടിൻ്റെ മഹോൽസവമായ കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം ബ്രഹ്മകലശോത്സവത്തിനു കുമ്പള ബദർ ജുമാ മസ്ജിദും കുണ്ടങ്കേരടുക്ക ത്വാഹ മസ്ജിദും കാണിക്ക സമർപ്പിച്ചു. ജമാ അത്ത് ഭാരവാഹികളായ അബ്ദുൾ ഹമീദ് ഹാജി, മമ്മു മുബാറക്, അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലെത്തിയ ജമാ അത്ത് ഭാരവാഹികളെയും അംഗങ്ങളെയും ക്ഷേത്ര സമിതി ഭാരവാഹികൾ ഉപചാരപൂർവ്വം സ്വീകരിച്ചു. സ്വീകരണത്തിനു ശേഷം മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് ഉപഹാരവും നൽകി. വിക്രം പൈ, സുധാകർ കാമത്ത്, ജയ, മഞ്ചുനാഥ ആൾവ, ശങ്കര ആൾവ, ദാമോദര …

ജനവാസമുള്ള പ്രദേശത്ത് എത്തിയ കാട്ടുപോത്ത് കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

കാസർകോട്: വനത്തിൽ നിന്നും നാട്ടിൽ ഇറങ്ങിയ കാട്ടുപോത്ത് കിണറ്റിൽ വീണു. മടിക്കൈ മൂന്നുറോഡ് നാന്തം കുഴിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് കാട്ടുപോത്ത് വീണത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. നാന്തം കുഴിയിലെ വിജയന്റെ വീട്ടുപറമ്പിലെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. ഇന്ന് ഉച്ചക്ക് ഈ ഭാഗത്ത് കൂടി കാട്ടുപോത്ത് ഓടിപ്പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായിരുന്നു. ജനവാസമുള്ള പ്രദേശങ്ങളിൽ കാട്ടുപോത്ത് എത്തിയ വിവരം അറിഞ്ഞതോടെ വീട്ടുകാർ കുട്ടികളെ പുറത്തിറക്കിയില്ല. പ്രദേശത്തെ യുവാക്കളും നാട്ടുകാരും നീലേശ്വരം പൊലീസും …

ഓടിക്കൊണ്ടിരിക്കെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: ഓടിക്കൊണ്ടിരിക്കെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചേവാർ കുണ്ടംകേരടുക്ക സ്വദേശി അബ്ദുൽ റഹ്മാൻ (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുണ്ടംകേരടുക്കയിൽ വെച്ചാണ് സംഭവം. കാസർകോട് നിന്നും പെർമുദേ-ധർമ്മത്തടുക്ക റൂട്ടിൽ ഓടുന്ന ബസ്സിലെ ഡ്രൈവറായിരുന്നു റഹ്മാൻ. പെർമുദേക്കടുത്തു വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അബ്ദുൾറഹ്മാൻ ബസിൽ നിന്നിറങ്ങി കടയിൽ നിന്നും സോഡാ വാങ്ങിക്കുടിച്ചു. പിന്നീട് യാത്ര തുടരുന്നതിനിടയിലാണ് കുണ്ടംകേരടുക്കയിൽ വെച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് സൈഡിൽ നിർത്തി സീറ്റിൽ നിന്നും എഴുന്നേറ്റയുടനെ …

വീട്ടിലെ കിടപ്പ് മുറിയിൽ തീ; പുക പടർന്ന് ശ്വാസം മുട്ടിയ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം; സംസ്കാരം ഇന്ന്

ഭിലായ്: വീട്ടിലെ അഗ്നിബാധയെ തുടർന്നു പുക ശ്വസിച്ച് മലയാളി ദമ്പതികൾ മരിച്ചു. ഇവരുടെ വീടിൻ്റെ കിടപ്പുമുറിയോടു ചേർന്നുണ്ടായ അഗ്നിബാധയെ തുടർന്നു പടർന്ന പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഞാറയ്ക്കൽ പാറയ്ക്കൽ വർഗീസ് ചെറിയാൻ (66) ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടിൽ ജോളി ചെറിയാൻ (61) എന്നിവരാണ് മരിച്ചത്. വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം ഞായറാഴ്ച രാവിലെ ഭിലായ് സുഭേല ഗവൺമെൻ്റ് ആശുപത്രിയിൽ നടന്നു. സംസ്കാരം ഭിലായ് ഗാന്ധി നഗർ …

തെയ്യം കെട്ട് കണ്ട് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ട് പേർ മരിച്ചു

കാസർകോട്: തെയ്യം കെട്ട് കണ്ടു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. തായന്നൂർ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52) എന്നിവരാണ് മരിച്ചത്. രാജേഷ്, രാഹുൽ എന്നിവർക്ക് ഗുരുതമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് മുന്നിൽ ദേശിയ പാത നിർമ്മാണ കുഴിയിൽ വീണാണ് അപകടം. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട് ചിറ്റാരിക്കാലിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാസർകോട്: സുഹൃത്തിന്റെ കുത്തേറ്റ് ചുമട്ടുതൊഴിലാളി മരിച്ചു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭീമനടി മൗക്കോട് സ്വദേശി കെ.വി പ്രദീപ് കുമാര്‍ (41) ആണ് മരിച്ചത്. അയൽവാസി റെജി കസ്റ്റഡിയിലായിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ മൗക്കോട് വച്ചാണ് സംഭവം. ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്നു പറയുന്നു. രാവിലെ മുതൽ ഇവർ തമ്മിൽ വാക്കു തർക്കങ്ങൾ ഉണ്ടായിരുന്നു. വൈകുന്നേരം വീണ്ടും വാക്കു തർക്കത്തിൽ ഏർപ്പെട്ടതോടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കയ്യിൽ കരുതിവച്ചിരുന്ന കത്തിയെടുത്ത് പ്രദീപനെ കുത്തി വീഴ്ത്തി. ഇത് കണ്ട നാട്ടുകാർ ചെറുപുഴയിലെ …

അനധികൃത മത്സ്യബന്ധനത്തിനെതിരെ നടപടി തുടരുന്നു; തീരത്തോട് ചേർന്ന് രാത്രികാല ട്രോളിംഗ് നടത്തിയ മൂന്ന് ബോട്ട് പിടിയിൽ;7.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്

Kasarkod: ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ, ഷിറിയ , ബേക്കൽ കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ രാത്രികാല പാട്രോളിങ്ങിൽ മൂന്നു കർണ്ണാടക ബോട്ടുകൾ പിടിച്ചെടുത്തു. ഉടമകളിൽ നിന്നും ജില്ലാ ഫിഷറീസ് ഡി.ഡി 7.5 ലക്ഷം രൂപ പിഴ ഈടാക്കി. നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തിനോട് ചേർന്ന് രാത്രികാല ട്രോളിങ്ങ് നടത്തുകയും ചെയ്തതിനാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ( കെ.എം.എഫ്.ആർ ആക്ട് ) നടപടി സ്വീകരിച്ചത്. കർണ്ണാടക ബോട്ടുകളായ ഗണേഷ് പ്രസന്ന, ഏഷ്യൻ ബ്ലൂ, ശ്രീരംഗ എന്നീ …

പരീക്ഷയടുത്തു; ടർഫ് ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ വൈകീട്ട് ഏഴു വരെ കളിച്ചാൽ മതിയെന്ന് പൊലീസ്

കാസർകോട്: പരീക്ഷ കാലമായതിനാൽ പതിനെട്ട് വയസിന് താഴെയുള്ള വിദ്യാർത്ഥികൾ ടർഫ് ഗ്രൗണ്ടുകളിൽ വൈകീട്ട് ഏഴു വരെ മാത്രം കളിച്ചാൽ മതിയെന്ന് പൊലീസ്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ടർഫ് ഗ്രൗണ്ട് ഉടമകളുടെ യോഗത്തിലാണ് തീരുമാനംസ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. രാത്രി കാലങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഇരുചക്ര വാഹനങ്ങളിൽ കറങ്ങുന്നതും നിയമലംഘനം നടത്തുന്നതും പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം വിദ്യാർത്ഥികൾക്കെതിരെയും കൂട്ടു നിൽക്കുന്ന രക്ഷിതാക്കൾക്കെതിരെയും വരും ദിവസങ്ങളിൽ ശക്തമായ …

കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: കാഞ്ഞങ്ങാട് ആവിക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരത്തില്‍ വാച്ച് വര്‍ക്സ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), മാതാവ് ലീല (90) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. റെയില്‍വേ സ്റ്റേഷന് പിറകുവശം ആവിക്കര മുത്തപ്പന്‍ ക്ഷേത്രത്തിന് തൊട്ട് സമീപത്തെ ഹബീബ് കോര്‍ട്ടേഴ്സിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക …

കല്യോട്ട് ഇരട്ടകൊലക്കേസിന് ഇന്ന് അഞ്ചുവര്‍ഷം; തെരഞ്ഞെടുപ്പിനുമുമ്പ് വിധി വരുമോ?

പെരിയ: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് ഇരട്ടകൊലക്കേസിനു ഇന്ന് അഞ്ചുവര്‍ഷം തികയുന്നു. 2019 ഫെബ്രുവരി 17ന് ആണ് കല്യോട്ടിനു സമീപത്തെ തന്നിത്തോട്ട് ഇരുവരും വെട്ടേറ്റ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സുപ്രീംകോടതിവിധി പ്രകാരം സിബിഐയാണ് അന്വേഷിച്ചത്. കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയില്‍ അവസാന ഘട്ടത്തിലാണിപ്പോള്‍. 327 സാക്ഷികളില്‍ പകുതിയിലേറെ പേരെയും വിസ്തരിച്ചു കഴിഞ്ഞു. സിപിഎം നേതാക്കളടക്കം 24 …

പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയുടെ കൈ തല്ലിയൊടിച്ച് ആഭരണങ്ങൾ കവർന്നു; നാട്ടുകാരെ വട്ടം കറക്കിയ കള്ളന്‍ അശോകന് ഏഴ് വര്‍ഷം തടവ്

കാസർകോട്: ഏറെ വിവാദം ഉണ്ടാക്കിയ ആഭരണ കവർച്ചാ കേസിൽ പ്രതിയായ കള്ളൻ അശോകന് ഏഴുവർഷം കഠിനതടവ്. ഹോസ്ദുര്‍ഗ് അസി.സെഷന്‍ ജഡ്ജ് എം.സി ബിന്ദുവാണ് വിധി പ്രസ്താവന നടത്തിയത്.മടിക്കൈ കാഞ്ഞിര പൊയിൽ സ്വദേശി അനിൽകുമാറിന്റെ ഭാര്യ വിജിതയെ പട്ടാപകല്‍ വീട്ടില്‍കയറി ഭീഷണി പ്പെടുത്തി കൈ തല്ലി യൊടിച്ച ശേഷം കഴുത്തിലും കാതിലുമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൈകലാക്കി കടന്ന് കളഞ്ഞ കേസിലാണ് ഈ വിധി. മടി ക്കൈ സ്വദേശി കറുക വളപ്പിൽ അശോകനെ(45)യാണ് കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചുത് …

സിംഹത്തിനൊപ്പം സെൽഫി എടുക്കണം; മൃഗശാലയുടെ മുൾവേലി ചാടി കടന്ന് യുവാവിന്റെ സാഹസം; പിന്നീട് സംഭവിച്ചത്

സെൽഫി എടുക്കാനായി മൃഗശാലയിലെ കൂടിനടുത്തെത്തിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. രാജസ്ഥാൻ അൾവാർ സ്വദേശി പ്രഹ്ലാദ് ഗുജ്ജർ (38) എന്ന ആൾക്കാണ് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ തിരുപ്പതി മൃഗശാലയിൽ വ്യാഴാഴ്ച വൈകിട്ടോടെയാണു സംഭവം.സിംഹത്തിനൊപ്പം സെൽഫി എടുക്കാനാണ് ഇയാൾ മൃഗശാലയിൽ എത്തിയത്. സിംഹക്കൂടിനടുത്ത് പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയ സ്ഥലത്തിറങ്ങി യുവാവ് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സിംഹത്തിന്റെ ആക്രമണം. മൃഗശാല അധികൃതരുടെ നിർദേശം അവഗണിച്ച്, 25 അടി ഉയരമുള്ള മുൾവേലി ചാടി കടന്ന് ഇയാൾ സിംഹക്കൂട്ടിൽ പ്രവേശിക്കുകയായിരുന്നു. അധികൃതർ എത്തുന്നതിനു മുൻപു …

സ്വരാജ് ട്രോഫി; ചെറുവത്തൂരിനും ബേഡഡുക്കയ്ക്കും അംഗീകാരം

കാസർകോട് : ജില്ലയിലെ മികച്ച പഞ്ചായത്തായി ചെറുവത്തൂരും രണ്ടാമത്തെ പഞ്ചായത്തായി ബേഡഡുക്കയും സ്വരാജ് ട്രോഫിക്ക് അർഹമായി. 2022-2023 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെറുവത്തൂരിനും ബേഡഡുക്കയ്ക്കും അംഗീകാരം ലഭിച്ചത്. ഇതിനുമുമ്പ് അഞ്ച് തവണ അവാര്‍ഡ് ചെറുവത്തൂരിനെ തേടിയെത്തിയിരുന്നു. ജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ മേഖല, മാലിന്യമുക്ത പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍, വാര്‍ഷിക പദ്ധതി നിര്‍വ്വഹണം, കേന്ദ്ര സംസ്ഥാനവിഷ്‌ക്യത പദ്ധതികള്‍, ജെന്‍ഡര്‍ സൗഹൃദ പ്രവര്‍ത്തനങ്ങള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംരംഭക പ്രവര്‍ത്തനങ്ങള്‍ സദ്ഭരണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മികവ് …