കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: കാഞ്ഞങ്ങാട് ആവിക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരത്തില്‍ വാച്ച് വര്‍ക്സ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), മാതാവ് ലീല (90) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. റെയില്‍വേ സ്റ്റേഷന് പിറകുവശം ആവിക്കര മുത്തപ്പന്‍ ക്ഷേത്രത്തിന് തൊട്ട് സമീപത്തെ ഹബീബ് കോര്‍ട്ടേഴ്സിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സൂര്യപ്രകാശിന്റെയും ഗീതയുടെയും മക്കള്‍ സ്ഥലത്തുണ്ടായിരുന്നില്ല. മകന്‍ അജയ് ജോലി ആവശ്യാര്‍ത്ഥം എറണാകുളത്താണ്. പെണ്‍മക്കളായ ഐശ്വര്യയും ആര്യയും വിവാഹിതരായി ഭര്‍ത്താക്കന്മാരുടെ വീട്ടിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page