അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്; വീടുവിട്ടിറങ്ങിയ 14കാരി പുഴയില്‍ മരിച്ച നിലയില്‍
കണ്ണൂര്‍: അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെത്തുടര്‍ന്ന് താമസസ്ഥലത്തു നിന്ന് ഇറങ്ങിയ പതിനാലുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്, കള്ളക്കുറിച്ചിയിലെ പാണ്ഡ്യന്‍- മുനിയമ്മ ദമ്പതികളുടെ മകള്‍ എം. പവിത്ര(14)യാണ് മരിച്ചത്.കല്ലായി അങ്ങാടിയിലെ വാടകമുറിയില്‍ താമസക്കാരാണ് പവിത്രയുടെ കുടുംബം. എട്ടാംതരം വിദ്യാര്‍ത്ഥിനിയാണ് പവിത്ര. നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു. ഇത് വകവെക്കാതെ വീണ്ടും ഫോണ്‍ ഉപയോഗം തുടരുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ഫോണ്‍ വാങ്ങി വെച്ചിരുന്നു. ഇതോടെ പവിത്ര മുറിയില്‍ …