അയല്‍വാസി സ്ഥാപിച്ച വൈദ്യുത കെണിയില്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: കോഴി ഫാമിന് സ്ഥാപിച്ച വൈദ്യുതി കെണിയില്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം പനമണ്ണ അമ്പല വട്ടത്തെ പാറുക്കുട്ടി (60) ആണ് മരിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കോഴി ഫാം ഉടമയെ കസ്റ്റഡിയിലെടുത്തു. പനമണ്ണ സ്വദേശി ശിവദാസനെയാണ് കസ്റ്റഡിയിലെടുത്തത്. അയല്‍ക്കാരന്റെ കോഴിഫാമില്‍ നായ്ക്കളുടെയും പന്നികളുടെയും അക്രമം തടയാന്‍ ഫാം ഉടമ സ്ഥാപിച്ച വൈദ്യുതി കെണിയില്‍ വീട്ടമ്മ തട്ടിയാണ് അപകടം. രാവിലെ സൊസൈറ്റിയിലേക്ക് പാല്‍ കൊണ്ടുപോകുന്നതിനിടെയാണ് പാറുക്കുട്ടിയ്ക്ക് ഷോക്കേറ്റത്. വീട്ടമ്മയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page