മൈസൂര്‍: കാറില്‍ കടത്തുകയായിരുന്ന 37 ലക്ഷം രൂപയുമായി ഹോട്ടല്‍ വ്യാപാരികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഡി.ആര്‍ രാഹുല്‍ (32), സി.കെ കാല്‍വിന്‍ (21) എന്നിവരെയാണ് കര്‍ണ്ണാടക, ചാമരാജ് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കര്‍ണ്ണാടകയില്‍ നിന്ന് കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങളില്‍ സംശയസാഹചര്യത്തിലുള്ള എന്തോ കടത്തുവാന്‍ സാധ്യതയുണ്ടെന്നു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് കോഴിക്കോട്ടെ വ്യാപാരികള്‍ സഞ്ചരിച്ചിരുന്ന കാറിനകത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് 20 ലക്ഷം രൂപ കൂടി കണ്ടെത്തിയത്. രണ്ടാമത്തെ ബാഗും കൂടി പരിശോധിച്ചപ്പോള്‍ 17 ലക്ഷം രൂപ കൂടി കണ്ടെടുത്തു. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
