‘
സിനിമാതാരം അമല പോൾ അമ്മയായി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അമലയുടെ ഭർത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂൺ 11 നായിരുന്നു കുഞ്ഞിൻറെ ജനനം.
“ഇറ്റ്സ് എ ബോയ്!!, മീറ്റ് അവർ ലിറ്റിൽ മിറാക്കിൾ, ഇളയ്” എന്ന ക്യാപ്ഷനോടെ ആണ് കുഞ്ഞിന്റെയും കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെയും വീഡിയോ ജഗത് പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ ആശംസകളുമായി താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേരാണ് എത്തുന്നത്. താരത്തിന്റെ ആദ്യത്തെ കണ്‍മണിയെ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതേസമയം പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ വസ്തുത. എന്നാല്‍ സന്തോഷ വാര്‍ത്ത സര്‍പ്രൈസാക്കി വച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമല പോളും ജഗത്തും വിവാഹിതരാകുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ ക്ഷണിക്കപ്പെട്ടിരുന്നത്. പ്രണയവിവാഹമാണ്. ജനുവരിയിലാണ് താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത അമല പോള്‍ പങ്കുവെക്കുന്നത്. അമലയുടെ വിവാഹവും ഗര്‍ഭ വാര്‍ത്തയുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു. താരം വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായിരുന്നു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും അമലയ്ക്ക് നേരിടേണ്ടി വന്നിരുന്നു.