അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു; പെരുന്നാൾ ദിനത്തിൽ കണ്ണീരണിഞ്ഞ് ചന്തേര

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ചന്തേര ഓത്തുകുന്ന് സ്വദേശിയും
സി കെ എൻ എസ് ജിഎച്ച്എസ്എസ് പിലിക്കോട് പത്താംതരം വിദ്യാർഥിയുമായ ഒ ടി മുഹമ്മദ് ഫഹദ് (15) ആണ് മരിച്ചത്. കഴിഞ്ഞ കുറെ നാളുകളായി കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചയാണ് അന്ത്യം സംഭവിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് സ്കൂളിൽ പൊതുദർശത്തിന് വെക്കും. വൈകിട്ട് 4 മണിയോടെ ചന്തേര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. പ്രവാസിയായ കെ സി മുഹമ്മദ് കുഞ്ഞിയുടെയും ഒ ടി മുനീറയുടെയും മകനാണ്. ഒ ടി ഫാത്തിമയാണ് സഹോദരി. പെരുന്നാൾ ദിനത്തിലെ മരണം സഹപാഠികളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page