കാസർകോട് ചീമേനിയിൽ ഇരട്ട സഹോദരങ്ങളായ കുട്ടികൾ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

കാസർകോട് : ചീമേനിയിൽ
ഇരട്ട സഹോദരങ്ങളായ കുട്ടികൾ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. ചീമേനി കനിയന്തോലിലെ
രാധാകൃഷ്ണന്റെയും പുഷ്പയുടെയും മക്കളായ സുദേവ്(10), ശ്രീദേവ്(10) എന്നിവരാണ് മരിച്ചത്. ചീമേനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. തിങ്കളാഴ്ച ആറുമണിയോടെയാണ് കുട്ടികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് സൈക്കിളും എടുത്ത് കളിക്കാൻ പോയതായിരുന്നു ഇരുവരും ഏറെ വൈകിട്ടും എത്താത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ക്വാറിക്ക് സമീപം സൈക്കിൾ കണ്ടത്. സംശയം തോന്നിയ വീട്ടുകാർ നാട്ടുകാരെ വിവരമറിയിച്ചു. ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ കുട്ടികളെ പുറത്തെടുത്ത് ചീമേനിയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page