ഇൻസ്റ്റഗ്രാം വഴി സൗഹൃദം; ഒടുവിൽ വേർപിരിയൽ; പിന്നാലെ സോഷ്യൽ മീഡിയയിൽ യുവാവിന്റെ അധിക്ഷേപ പോസ്റ്റുകൾ; മനംനൊന്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ 18 കാരി ആണ് ജീവനൊടുക്കിയത്. തിരുമല കുന്നപ്പുഴ സ്വദേശിയാണ്. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ പ്ലസ് ടു വിദ്യാഥിയാണ്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇരുവരും വേർപിരിഞ്ഞതോടെ പെൺകുട്ടിക്കെതിരെ യുവാവിന്റെ സൈബർ ആക്രമണം രൂക്ഷമായി. സൈബർ ആ​ക്രമണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നതും ഇതുതന്നെയാണ്.
സംഭവത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ​ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രി മരിക്കുകയായിരുന്നു. യുവാവിന്റെ സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page