നാരമ്പാടി സ്വദേശിയേയും പെണ്‍സുഹൃത്തിനെയും ബേക്കല്‍ കോട്ടയില്‍ ആക്രമിച്ച കേസ്; സദാചാര പൊലീസ് സംഘം അറസ്റ്റില്‍

കാസര്‍കോട്: ബേക്കല്‍ കോട്ടയിലെത്തിയ നാരമ്പാടി സ്വദേശിയേയും പെണ്‍സുഹൃത്തിനെയും ആക്രമിച്ച സംഭവത്തില്‍ സദാചാര പൊലീസ് ചമഞ്ഞ മൂന്ന് പേര്‍ അറസ്റ്റില്‍.
പള്ളിക്കരയിലെ അബ്ദുല്‍ വാഹിദ് (25), ബേക്കല്‍ ഹദ്ദാദ് നഗറിലെ അഹമ്മദ് കബീര്‍ (26), മൗവ്വല്‍ കോളനിയിലെ ശ്രീജിത്ത് (26) എന്നിവരെയാണ് ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ഷാ, എസ്.ഐ വി.കെ മനീഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. അറസ്റ്റിലായവര്‍ക്ക് മറ്റു ചില കേസുകളില്‍ ബന്ധം ഉള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. നാരമ്പാടി സ്വദേശി 19 കാരനും കാമുകിയെന്ന് സംശയിക്കുന്ന യുവതിയുമാണ് അക്രമത്തിന് ഇരയായത്. കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് ഇരുവരെയും കാറിന് പുറത്തേക്ക് വലിച്ചിറക്കി മര്‍ദ്ദിച്ച ശേഷം കൈചെയിനും യുവാവിന്റെ കൈവശം ഉണ്ടായിരുന്ന 5000 രൂപയും നാലംഗ സംഘം തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
അക്രമികളെത്തിയ ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page