തളങ്കരയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി; ബസ് കണ്ടക്ടര്‍ക്കൊപ്പം പോയതായി സംശയം

കാസര്‍കോട്: കമ്പ്യൂട്ടര്‍ ക്ലാസിനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായി.
തളങ്കര, ബാങ്കോട്ടെ താമസക്കാരനായ തമിഴ്നാട് സ്വദേശി ശെല്‍വത്തിന്റെ മകള്‍ ശരണ്യ(21)യെയാണ് കാണാതായത്. കഴിഞ്ഞ ദിവസം കമ്പ്യൂട്ടര്‍ ക്ലാസിനാണെന്നും പറഞ്ഞ് താമസസ്ഥലത്ത് നിന്നും പോയതായിരുന്നു. അതിന് ശേഷം തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ശരണ്യ ബസ് ജീവനക്കാരനായ അബ്ദുല്‍ സത്താര്‍ എന്നയാള്‍ക്കൊപ്പം ഉള്ളതായി സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതേ സമയം അബ്ദുല്‍ സത്താറുമായി ബന്ധം സ്ഥാപിച്ച യുവതി സ്വന്തം പേര് മറച്ചുവെച്ച് ‘സ്നേഹ’ എന്ന പേരാണ് പറഞ്ഞിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്നേഹയെന്ന പേരിലാണ് വിദ്യാര്‍ത്ഥിനി ഫോണ്‍ ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page