കാലവർഷക്കെടുതി രാജ്യത്ത് മരിച്ചത് 1256 പേർ; ഈ വർഷം കേരളത്തിന് അനുവദിച്ചത് 277 കോടി; അദ്യ ഗഡുവായി 138.80 കോടി രൂപ നൽകിയെന്നും കേന്ദ്രം
ന്യൂഡൽഹി: ഈ വർഷം രാജ്യത്തു കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 1256 പേർ മരിച്ചതായി കണക്കുകൾ. ഏറ്റവും കൂടുതൽ പേർ മരിച്ചത് ബിഹാറിലാണ്. 502 പേരാണ് ബീഹാറിൽ മരിച്ചത്. കേരളത്തിൽ ഇതേ കാലയളവിൽ മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ടവരുടെ എണ്ണം 21 ആണ്. ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് ലോക് സഭയിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് സഹ മന്ത്രി നിത്യാനന്ദ റായിയാണ് കാലവർഷകെടുതിയിൽ മരിച്ചവരുടെ വിരങ്ങൾ നൽകിയത്. ദുരന്ത നിവാരണങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കാണെന്നും പേമാരി, വെള്ളപ്പൊക്കം എന്നിങ്ങനെ വിജ്ഞാപനം …