കാറും  ബൈക്കും ഔട്ട് ; തോണിയില്‍ സഞ്ചരിച്ച്‌ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിക്കും ; കഞ്ചാവ് വിൽപ്പനക്ക് പുതുമാർഗ്ഗം  സ്വീകരിച്ച യുവാവ് പിടിയിൽ

പയ്യന്നൂര്‍:കഞ്ചാവ്‌ കേസില്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ശേഷം തോണിയില്‍ സഞ്ചരിച്ച്‌ കഞ്ചാവു വില്‍പ്പന നടത്തിവരികയായിരുന്ന യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.പാപ്പിനിശ്ശേരി ഹൈദ്രോസ്‌പ്പള്ളിക്കു സമീപത്തെ മന്‍സൂറിനെയാണ് (41)  പുലര്‍ച്ചെ കണ്ണൂർ വളപ്പട്ടണം എസ്‌ ഐ ഐ നിഥിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  പിടികൂടിയത്. ഇയാളില്‍ നിന്നു കഞ്ചാവു കണ്ടെടുത്തതായി പൊലീസ്‌ പറഞ്ഞു.ആന്ധ്രാപ്രദേശില്‍ നിന്നു കഞ്ചാവ്‌ എത്തിച്ചു വില്‍പ്പന നടത്തുകയാണ്‌ ഇയാളുടെ രീതിയെന്നു പൊലീസ്‌ പറഞ്ഞു.പൊലീസിന്റെ ശ്രദ്ധയിൽ വേഗത്തിൽ വരാതിരിക്കാൻ തോണിയില്‍ സഞ്ചരിച്ചാണ്‌ കഞ്ചാവ്‌ വില്‍പ്പന നടത്തിയിരുന്നത്‌.മൻസൂർ ഏതാനും ദിവസം മുമ്പ്‌ വളപ്പട്ടണം പാലത്തിനു താഴെ കഞ്ചാവു വില്‍പ്പന നടത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ്‌ എത്തിയപ്പോള്‍ ഫൈബര്‍ തോണിയില്‍ കയറി രക്ഷപ്പെട്ടു. അതിനു ശേഷം പൊലീസീന്റെ നിരീക്ഷണത്തിലായിരുന്നു മന്‍സൂർ. വീണ്ടും അതേ സ്ഥലത്തെത്തിയപ്പോഴാണ് പിടി വീണത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page