കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

കണ്ണൂര്‍: ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഗോകുല്‍ മണ്ഡലാ(20)ണ് മരിച്ചത്.വള്ളത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. പുറംകടലിലെ വലിയ മീന്‍പിടിത്ത യാനത്തില്‍നിന്ന് തൊഴിലാളികളുമായി പാലക്കോട് ഹാര്‍ബറിലേക്ക് വരികയായിരുന്ന ഫൈബര്‍ വള്ളമാണ് മണല്‍ത്തിട്ടയില്‍ തട്ടി മറിഞ്ഞത്. പുതിയങ്ങാടി സ്വദേശിയുടെ അല്‍ അബാദ് എന്ന ഫൈബറാണ് അപകടത്തില്‍ പെട്ടത്. ഇതിലെ ജീവനക്കാര്‍ രക്ഷപ്പെട്ട് കരക്കെത്തിയപ്പോഴേക്കും സംഘത്തിലുണ്ടായ കോക്കനെ കാണാതാവുകയായിരുന്നു. തിങ്കളാഴ്ച നടത്തിയ …

ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍, കഥകളിയ്ക്കിടെ കലാകാരന്‍ ആര്‍.എല്‍.വി. രഘുനാഥ് മഹിപാല്‍ കുഴഞ്ഞു വീണു മരിച്ചു

ചേര്‍ത്തല: കഥകളി നടന്‍ ആര്‍.എല്‍.വി. രഘുനാഥ് മഹിപാല്‍(25) കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തില്‍ കഥകളി നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30നാണ് സംഭവം. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ ആണ് കുഴഞ്ഞുവീണത്. കഥകളി പുറപ്പാടിന് ശേഷം ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോള്‍ അരങ്ങില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സംഘാടകര്‍ ചേര്‍ത്തലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം …

കാറിന് തീപിടിച്ച് പൊട്ടിതെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാവേലിക്കര: കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂരിലാണ് അപകടമുണ്ടായത്. കാർ ഓടിച്ച മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് എന്ന കണ്ണൻ (35) ആണ് മരിച്ചത്.  പുലർച്ചെ 12.30 ന് ആണ് അപകടമുണ്ടായത്. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.സമാനമായ  രീതിയിൽ കാർ കത്തി അടുത്തിടെ നിരവധി അപകടങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

കുടുംബശ്രീ യോഗത്തിന് പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് ബൈക്കിലെത്തിയ രണ്ടു പേർ മൂന്നര പവൻ മാല കവർന്നു

ബേഡകം: കുടുംബശ്രീ യോഗത്തിന് നടന്നു പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് മൂന്നര പവൻ്റെ സ്വർണമാല തട്ടിപ്പറിച്ചു. ചേരിപ്പാടി സ്വദേശിനി ബിന്ദു എന്ന സ്ത്രീയുടെ ആഭരണ മാണ് ബൈക്കിലെത്തിയ യുവാക്കൾ തട്ടിയെടുത്തത്. ഞായറാഴ്ച വൈകിട്ട് മുന്നു മണിയോടെ പിണ്ടിക്കടവിൽ ആണ് സംഭവം. ഒറ്റക്ക് പോവുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ സംഘം മാല തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. യുവതി ബഹളം വച്ച് പിന്നാലെ ചെന്നെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു.ബേഡകം പൊലീസിൽ പരാതി നൽകി. അതിനിടെ പെരിയാട്ടടുക്കം ഭാഗത്തു നിന്നും ഒരു നീല കളറുള്ള ഫാഷൻ പ്രൊ …

മാവോയിസ്റ്റ് വിപ്‌ളവ ഗായകന്‍ ഗദ്ദര്‍ അന്തരിച്ചു

ഹൈദരബാദ്: മാവോയിസ്റ്റ് വിപ്‌ളവഗായകന്‍ ഗദ്ദര്‍(77) അന്തരിച്ചു. അന്ത്യം ഹൈദരബാദിലെ അപ്പോളോ ആശുപത്രിയില്‍. വിപ്ലവ കവി, ഗായകന്‍ എന്ന നിലയില്‍ സമര രംഗങ്ങളില്‍ സജീവമായിരുന്നു. ഗുമ്മാഡി വിട്ടല്‍ റാവു എന്നാണ് യഥാര്‍ഥപേര്. 1980 കളില്‍ ഒളിവില്‍ പോകുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) അംഗമാവുകയും ചെയ്തിരുന്നു. സിപിഐ (എംഎല്‍)ന്റെ സാംസ്‌കാരിക കൂട്ടായ്മയായ ജന നാട്യ മണ്ഡലിന്റെ സ്ഥാപക നേതാവുായിരുന്നു. കഴിഞ്ഞ മാസം ഗദ്ദര്‍ പ്രജാ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും …

ജനനേന്ദ്രിയം കൊണ്ട് ശരീരത്തില്‍ സ്പര്‍ശിച്ചു, ബ്രസീല്‍ ഇതിഹാസ ഫുട്‌ബോള്‍ താരത്തിനെതിരേ പരാതി

സാന്റോസ്: ബ്രസീല്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ഫല്‍കാവോയ്‌ക്കെതിരെ പീഡന പരാതി. സാന്റോസില്‍ പൗലോ റോബര്‍ട്ടോ ഫല്‍കാവോ താമസിക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരിയാണ് പരാതിയുമായി രംഗത്തുവന്നത്. അനുവാദമില്ലാതെ ജനനേന്ദ്രിയം കൊണ്ട് ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണു യുവതിയുടെ പരാതി. രണ്ടു തവണ ഫല്‍കാവോ ഇങ്ങനെ ചെയ്‌തെന്നും പരാതിക്കാരി ആരോപിച്ചു. ആരോപണം ഉയര്‍ന്നതിനു പിന്നാലെ സാന്റോസ് ക്ലബിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സ്ഥാനം ഫല്‍കാവോ രാജിവച്ചു. അതേസമയം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നതെന്നാണ് ഫല്‍കാവോയുടെ നിലപാട്. അതേസമയം സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളുണ്ടെന്ന് …

ലോകത്തിലെ “10 മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളിൽ” നമ്മുടെ സ്വന്തം ചിക്കൻ 65 സ്ഥാനം പിടിച്ചു

ഒരു നോൺ വെജിറ്റേറിയന്റെ ഹൃദയത്തിലേക്കുള്ള വഴി ഉറപ്പായും ചിക്കൻ വിഭവങ്ങള്‍ തന്നെയാണ്. വറുത്ത ചിക്കൻ ആണെങ്കിൽ, ലക്ഷ്യസ്ഥാനത്തെക്കുള്ള വിജയ നിരക്ക് വളരെ ഉയർന്നതായിരിക്കും.ആദ്യ കടിയില്‍ പൊട്ടുകയും പിന്നീട് സ്വാദുള്ള ജ്യൂസി മാംസത്തിലേക്ക് വഴിമാറുകയും ചെയ്യുന്ന കറുമുറാന്ന് ഉള്ള ഇറച്ചി പൊരിച്ചതിനേക്കാള്‍ മികച്ചത് എന്താണ്? ക്രിസ്പി ഫ്രൈഡ് ചിക്കൻ ലോകമെമ്പാടും ജനപ്രിയമാണ്, ഓരോ പ്രദേശത്തിനും ഈ ആഹ്ലാദം തയ്യാറാക്കാൻ അതിന്റേതായ വഴിയുണ്ട്. ജനപ്രിയ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് അടുത്തിടെ ലോകത്തിലെ “10 മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ” …

അഞ്ചുവയസുകാരിയുടെ കൊല, തെളിവെടുപ്പ് പൂര്‍ത്തിയായി, യാതൊരു കൂസലില്ലാതെ പ്രതി അസഫാക് ആലം, രോഷാകുലരായി മാതാപിതാക്കള്‍

കൊച്ചി: കേരളത്തെ ഞെട്ടിച്ച ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂര്‍ത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാര്‍ക്കറ്റ് മുതല്‍ തട്ടിയെടുത്ത സ്ഥലംവരെ എല്ലായിടത്തും പ്രതി എത്തിച്ചു തെളിവെടുപ്പ് നടത്തി. യാതൊരു കൂസലില്ലാതെ പോലീസിനോട് കൃത്യം വിവരിച്ചു. അതിനിടേ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും നാട്ടുകാരും രോഷാകുലരായി അസ്ഫാക്കിനു നേരെ പാഞ്ഞടുത്തെങ്കിലും പോലീസ് ഇവരെ പിന്തിരിപ്പിച്ചു. മുഖം മറയ്ക്കാതെ കൊണ്ടുവന്ന പ്രതിയെ ആലുവ മാര്‍ക്കറ്റിലേക്കാണ് ആദ്യമെത്തിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കില്‍ …

കാസര്‍കോട് റെയില്‍വേ 24.53 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനം, റെയില്‍വേ രംഗത്ത് പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി

കാസര്‍കോട്: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ 24.53 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാന മന്ത്രി നരേന്ദ്രമോദി റിമോട്ട് ബട്ടണ്‍ അമര്‍ത്തി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ റെയില്‍വേ രംഗത്ത് പുതിയൊരു അധ്യായം ആരംഭിക്കുകയാണെന്നും രാജ്യത്തെ 508 റെയില്‍വേസ്റ്റേഷനുകള്‍ അതിന്റെ ഭാഗമാവുകയാണെന്നും പ്രധാനമന്ത്രിപറഞ്ഞു. രാജ്യത്തെ ചെറിയ നഗരങ്ങളാണ് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലൂടെ നവീകരിക്കപ്പെടുന്നതെന്നും പദ്ധതിയാഥാര്‍ഥ്യമാകുന്നതോടെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമാണ് ഏറെ ഗുണകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി …

കളക്ടര്‍ ഇടപെട്ടു, എട്ടുദിവസമായി റെയില്‍വേ ഇലക്ട്രിക് ലൈനിലെ കമ്പിവലയ്ക്കുള്ളില്‍ കുടുങ്ങിയ കാക്കയ്ക്ക് പുനര്‍ജന്മം

നീലേശ്വരം: എട്ടുദിവസമായി റെയില്‍വേ ഇലക്ട്രിക് ലൈനിലെ കമ്പിവലയ്ക്കുള്ളില്‍ കുടുങ്ങിയ കാക്കയ്ക്ക് പുനര്‍ജന്മം. കാസര്‍കോട് കളക്ടര്‍ കെ ഇമ്പശേഖരന്റെ ഇടപെടലിനെ തുടര്‍ന്ന് വനം വകുപ്പും റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗവും നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് ഞായാറാഴ്ച രാവിലെ കാക്കയ്ക്ക് രക്ഷപ്പെട്ട് പറന്നുപോകാന്‍ കഴിഞ്ഞത്. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ ഹൈപവര്‍ വൈദ്യുതി ലൈനിലെ പോര്‍ട്ടല്‍ മാസ്റ്റില്‍ കുടുങ്ങിയ കാക്ക കണ്ടുനില്‍ക്കുന്നവര്‍ക്ക് വേദനയായിരുന്നു. അകത്തുകടക്കാന്‍ സാധ്യമല്ലാത്ത സുരക്ഷിത കവചത്തിനകത്ത് കാക്ക എങ്ങനെ അകപ്പെട്ടെന്നതാണ് അദ്ഭുതം. എട്ടുദിവസം മുമ്പാണ് വലക്കുള്ളില്‍ പെട്ടത്. കമ്പികള്‍ കൊത്തിമുറിച്ചുനോക്കിയിട്ടും …

കാസര്‍കോട്ടെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു

കാസര്‍കോട്: ജോലികഴിഞ്ഞി വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന കാസര്‍കോട്ടെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു. കണ്ണൂര്‍ കല്യാശേരി സ്വദേശി പി അശോകനാ(52)ണ് മരിച്ചത്. എക്‌സൈസ് കാസര്‍കോട് ഡിവിഷന്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായിരുന്നു. ശനിയാഴ്ച രാത്രി കാസര്‍കോടുനിന്ന് കാച്ചേഗുഡേ എക്‌സ്പ്രസ് ട്രയിനില്‍ നാട്ടിലേക്ക് തിരിച്ചുപോകവേ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് എത്താറായപ്പോള്‍ ആണ് അപകടം. അബദ്ധത്തില്‍ തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം ഞായറാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. കല്യാശേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് …

അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് സി.പി.ഐ നേതാവ്, രക്ഷിതാക്കള്‍ പരാതി നല്‍കാതിരിക്കാന്‍ ഇടനില നിന്ന ആളെയും പാര്‍ടി പുറത്താക്കി

തിരുവനന്തപുരത്ത് സിപിഐ നേതാവിനെ പീഡന ആരോപണത്തെ തുടര്‍ന്ന് പാര്‍ടിയില്‍ നിന്നും പുറത്താക്കി. കുന്നത്തുകാലില്‍ അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് പുറത്താക്കിയത്. രക്ഷിതാക്കള്‍ പരാതി നല്‍കാതിരിക്കാന്‍ ഇടനില നിന്ന സിപിഐ ഏര്യാ കമ്മിറ്റി അംഗത്തെയും പുറത്താക്കി. വെള്ളറട ഏരിയ കമ്മിറ്റി അംഗവും, പെരുങ്കിടവിള ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനോദിനെയാണ് പുറത്താക്കിയത്. കേസിലെ പ്രതിയായ വിശ്വംഭരനില്‍ നിന്ന് വിനോദ് പണം കൈപ്പറ്റിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ എക്‌സിക്യൂട്ടീവിലാണു തീരുമാനം. പ്രതി വിശ്വംഭരന്‍ ഇപ്പോഴും ഒളിവിലാണ്. അതേസമയം മാറനല്ലൂരിലെ ആസിഡ് ആക്രമണവും മണ്ഡലം …

ലഹരി തീണ്ടാത്ത വീടിന് വേണ്ടി കുട്ടി പോലീസ് രംഗത്ത്

നീലശ്വരം: ലഹരി മുക്ത സമൂഹത്തെ സൃഷ്ടിക്കാന്‍ ‘കുട്ടി പോലീസ്’ രംഗത്ത്. കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളാണ് ‘ലഹരി തീണ്ടാത്ത വീട് ‘എന്ന് പേരില്‍ ലഹരി വിരുദ്ധ സന്ദേശം വീടുകളില്‍ നിന്നും തുടങ്ങുന്ന പദ്ധതിയുമായി മുന്നില്‍ വന്നിരിക്കുന്നത്. ‘ലഹരി ഉപയോഗിക്കാത്ത വീട്ടുകാര്‍ ഈ വീടിന്റെ ഐശ്വര്യം’ എന്ന സ്റ്റിക്കര്‍ വീടുകളില്‍ പതിപ്പിച്ചു കൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു മാതൃകാ പരിപാടി നടപ്പിലാക്കുന്നത്. നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസ് …

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ ജലാശയത്തില്‍

പാലക്കാട്: ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാര്‍ത്ഥികളെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജി (19), സുഹൃത്ത് പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്. സെബിന്‍ സജി ഡിഗ്രി വിദ്യാര്‍ത്ഥിയും, അനില പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമാണ്. കാല്‍ വഴുതി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തൂവല്‍ വെള്ളച്ചാട്ടം കാണാനായി എത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. വൈകുന്നേരമായിട്ടും പെണ്‍കുട്ടി …

എൻ നന്ദികേശൻ ഇനി കാസർകോട് പൊതു വിദ്യാഭ്യാസ ഉപ ഡയരക്ടർ

കാസർകോട്: പുതിയ പൊതു വിദ്യാഭ്യാസ ഉപ ഡയറക്ടറായി എൻ നന്ദികേശനെ നിയമിച്ചു.നിലവിൽ കാസർകോട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ആണ് ഇദ്ദേഹം. ഏഴു ജില്ലകളിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ സ്ഥാനക്കയറ്റം നൽകി ഉപ ഡയറക്ടർമാരായി ഇന്ന് നിയമിച്ചിട്ടുണ്ട്. പനയാല്‍ നെല്ലിയടുക്കം സ്വദേശിയായ നന്ദികേശന്‍ ഇപ്പോള്‍ ബാര മുക്കുന്നോത്ത് ആണ് താമസം.കാഞ്ഞങ്ങാട് ഡി.ഇ.ഒ. ആയും കാസർകോട്, മഞ്ചേശ്വരം എ.ഇ.ഒ. ആയും പ്രവർത്തിച്ചിട്ടുണ്ട്. ഡയറ്റിൽ (ഡി.ഐ.ഇ.ടി.) ടീച്ചേഴ്‌സ്എജ്യുക്കേറ്ററായിരുന്നു. രണ്ടുവർഷം സർവശിക്ഷാ അഭിയാൻ പരിശീലകനായും അഡൂർ ഗവ. ഹൈസ്കൂളിൽ കണക്ക് അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. …

വാഹനമോഷണം കുപ്രസിദ്ധ മോഷ്ടാക്കൾ കോഴിക്കോട് പിടിയിൽ

കോഴിക്കോട്: നഗരത്തിലെ ആനകുളം സമീപം പാർക്കിംഗിങിൽ നിന്നും ഇരുചക്രവാഹന മോഷണം നടത്തിയ യുവാക്കളെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസ് നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി. കുറ്റിപ്പുറം സ്വദേശികളായ ഷാഹുൽ ഹമീദ്(38) ,വൈഷണവ്(23) എന്നിവരെയാണ് ടൗൺപോലീസ് കുറ്റിപ്പുറത്തു നിന്ന് പിടികൂടിയത് ഇരുചക്രവാഹനം പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജുവിൻ്റെ നിർദ്ദേശപ്രകാരം മോഷണം തടയുന്നതിനായി പ്രത്യേക വാഹന പരിശോധന നടന്നുവരുന്നതിനിടെയാണ് പ്രതികൾ …

കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സബ് രജിസ്ട്രാറുടെ ജോലി പോയി; കൈക്കൂലി നൽകിയില്ലെങ്കിൽ ആധാരം റദ്ദുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ പി.കെ ബീനയെ  പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങി

കോഴിക്കോട്: അയ്യായിരം രൂപ  കൈക്കൂലി വാങ്ങിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സബ് രജിസ്ട്രാരെ സർവീസിൽ നിന്ന് പരിച്ചുവിട്ടു. കോഴിക്കോട് ചേവായൂർ സബ് രജിസ്ട്രാറായിരിക്കെ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടികൂടിയ പികെ ബീനയെയാണ് സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇവർ കുറ്റക്കാരിയാണെന്ന് 2020 ജൂൺ 26 ന് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കേസിൽ വിജിലൻസ് പിടികൂടിയതോടെ ബീന സസ്പെൻഷനിലായിരുന്നു. ശിക്ഷിക്കപ്പെട്ട ശേഷവും സസ്പെൻഷൻ തുടർന്നു. 2014 ഫെബ്രുവരി 22 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആധാരം എഴുത്തുകാരനായ …

വീണ് പരിക്കേറ്റ കെ.സുരേന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടി;  പാർട്ടി പരിപാടികൾ റദ്ദാക്കി

മഞ്ചേശ്വരം: വീണ് പരിക്കേറ്റതിന് തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് വോര്‍ക്കാടിയില്‍ ബൂത്ത് തല സന്ദര്‍ശനത്തിനിടെ വഴുതി വീണാണ് സുരേന്ദ്രന് പരിക്കേറ്റത്.  പരിക്ക് ഗുരുതരമല്ല. തുടർന്ന് കാസര്‍കോട് ഇന്ന് നിശ്ചയിച്ചിരുന്ന കെ സുരേന്ദ്രന്റെ എല്ലാ പരിപാടികളും റദ്ദാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്.കാൽ പാദത്തിനേറ്റ പരിക്ക് സാരമുള്ളതല്ലെങ്കിലും ഡോക്ടർമാർ വിശ്രമം നിർദേശിച്ചതാണ് പരിപാടി റദ്ദാക്കാൻ കാരണമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.