മഞ്ചേശ്വരം: വീണ് പരിക്കേറ്റതിന് തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് വോര്‍ക്കാടിയില്‍ ബൂത്ത് തല സന്ദര്‍ശനത്തിനിടെ വഴുതി വീണാണ് സുരേന്ദ്രന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. തുടർന്ന് കാസര്‍കോട് ഇന്ന് നിശ്ചയിച്ചിരുന്ന കെ സുരേന്ദ്രന്റെ എല്ലാ പരിപാടികളും റദ്ദാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്.കാൽ പാദത്തിനേറ്റ പരിക്ക് സാരമുള്ളതല്ലെങ്കിലും ഡോക്ടർമാർ വിശ്രമം നിർദേശിച്ചതാണ് പരിപാടി റദ്ദാക്കാൻ കാരണമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.