രാഹുൽ ഗാന്ധി വനിതാ അംഗങ്ങളെ നോക്കി ചുംബന ആംഗ്യം കാണിച്ചെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി: രാഹുൽ ഗാന്ധി ലോക്സഭയിൽ ചുംബന ആംഗ്യം കാണിച്ചെന്ന പരാതിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച്  മടങ്ങുമ്പോൾ രാഹുൽ ഫ്ലെയിംഗ് കിസ്സ്  ആംഗ്യം കാണിച്ചെന്നാണ് സ്മൃതി തന്‍റെ പ്രസംഗത്തിൽ ആരോപിച്ചത്. ഇതിനെതിരെ ബിജെപിയുടെ വനിതാ അംഗങ്ങൾ പരാതി നൽകുമെന്നും സ്മൃതി അറിയിച്ചു. രാഹുലിന്‍റെ പ്രവർത്തി സഭ്യത ഇല്ലാത്തതാണെന്നും സ്ത്രീവിരുദ്ധനായ ഒരാൾക്ക് മാത്രമേ ഇങ്ങിനെ പെരുമാറാൻ കഴിയൂ എന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു

ഹരിപ്പാട്: മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം (96) അന്തരിച്ചു. മണ്ണാറശാല ഇല്ലത്ത് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും മകളാണ് ഉമാദേവി അന്തര്‍ജനം.വലിയമ്മയായിരുന്ന സാവിത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24-ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്. 1995 മാര്‍ച്ച് 22ന് ക്ഷേത്രത്തില്‍ പൂജ തുടങ്ങി.1949ല്‍ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണന്‍ നമ്പൂതിരിയെ വിവാഹംകഴിച്ചതോടെയാണ് മണ്ണാറശാല കുടുംബാംഗമായത്. മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ നടത്തുന്ന അന്തര്‍ജനങ്ങളാണ് ‘മണ്ണാറശാല …

11 വയസുകാരന്‍ വിമാനം പറത്തി, സമീപത്തിരുന്ന് ബിയര്‍ കുടിച്ച് പിതാവും, പിന്നീട് സംഭവിച്ചത്

11 വയസുകാരന്‍ പറത്തിയ വിമാനം തകര്‍ന്നുവീണ് പിതാവിനും മകനും ദാരുണാന്ത്യം. ഇരുവരുടെയും സംസ്‌കാരത്തിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു. വിമാനം പറത്തുമ്പോള്‍ പിതാവെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോയില്‍ മകന്‍ വിമാനം നിയന്ത്രക്കുന്നതും അച്ഛന്‍ സമീപത്തിരുന്ന് മകന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കാണാം. ഒപ്പം ആ സമയത്തെല്ലാം പിതാവ് ബിയര്‍ കഴിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ വിമാനം തകര്‍ന്ന് അച്ഛനും മകനും മരിച്ചു എന്നാണ് പിന്നീട് ലഭിച്ച റിപ്പോര്‍ട്ടുകള്‍. 42 -കാരനായ ബ്രസീല്‍ സ്വദേശി ഗാരോണ്‍ മയയും …

വിവാഹ വാഗ്ദാനം നൽകി പത്തൊൻപതുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ  പ്രതി പിടിയിൽ

കൽപ്പറ്റ: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ.പനമരം പിലാക്കാവ്  വിലങ്ങുംപുറത്തെ അജിനാഫ്(24) ആണ് അറസ്റ്റിലായത്.സ്നേഹം നടിച്ച് യുവതിയുമായി അടുപ്പമുണ്ടാക്കി വിവിധ ഇടങ്ങളിൽ  കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി.ഇയാൾക്കെതിരെ കേസ് രജിസ്ട്രർ ചെയതതോടെ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരികെ വരുമ്പോൾ ബംഗലൂരു വിമാനതാവളത്തിൽ സുരക്ഷാ സേന തടഞ്ഞ് വെച്ച് കേരളാ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പനമരം പൊലീസ് ബംഗലൂരുവിലെത്തി  പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവരങ്ങൾ നേരത്തെ …

മണിപ്പൂരിൽ രാജ്യം കൊലചെയ്യപ്പെട്ടു ; ലോക് സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മണിപ്പൂരിൽ  രാജ്യം കൊലചെയ്യപ്പെട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ഇന്ത്യയുടെ ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി കേൾക്കുന്നത് അദാനിയുടെയും അമിത് ഷായുടെയും വാക്കുകൾ മാത്രമാണെന്നും ഇതുവരെ മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്നും രാഹുൽ പറഞ്ഞു. താൻ മണിപ്പൂരിൽ പോയി ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ട് കണ്ടതാണ്. മണിപ്പൂർ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തിന്മേൽ രണ്ടാം ദിവസം നടന്ന ചർച്ചയിലാണ് രാഹുൽ …

ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇന്ത്യയില്‍ കൂടുന്നു; രോഗ ലക്ഷണങ്ങള്‍ തള്ളികളയരുത്. നിങ്ങള്‍ക്ക് ഉണ്ടോ ഈ ലക്ഷണങ്ങള്‍?

നിങ്ങള്‍ക്ക് കഴുത്ത് വേദനയുണ്ടോ? ഭക്ഷണം കഴിച്ച് ഇറക്കുമ്പോള്‍ കഴുത്തില്‍ എന്തെങ്കിലും തടയുന്നത് പോലെ തോന്നുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കണം. ഇത് ക്യാന്‍സര്‍ രോഗ ലക്ഷണങ്ങള്‍ ആവാം.ഇന്ത്യയിലെ ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് തലയിലും കഴുത്തിലുമുള്ള ക്യാന്‍സര്‍. ഏറ്റവും സാധാരണയായി കണ്ടു വരുന്ന ക്യാന്‍സറുകളില്‍ ആറാമത്തെ സ്ഥാനമാണ് ഇതിന് ഉള്ളത് എങ്കിലും, ഇതിന്റെ 57.5 ശതമാനം കേസുകളും രേഖപ്പെടുത്തിയിരിക്കുന്നത് ഏഷ്യയിലാണ്, പ്രത്യേകിച്ച് ഇന്ത്യയില്‍. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിന്റെ അഭിപ്രായത്തില്‍, 2040 ആകുമ്പോഴേക്കും രോഗികളുടെ എണ്ണത്തില്‍ …

വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന, ബെംഗളൂരുവില്‍ നിന്ന് 50 ഗ്രാം എം.ഡി.എം.എ എത്തിച്ച യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായി കൊണ്ടുവന്നതെന്നു കരുതുന്ന 50ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഉപ്പള സ്വദേശി മുഹമ്മദ് റഫീഖാണ് (40) അറസ്റ്റിലായത്. തലപ്പാടി കെ.സി.റോഡില്‍ വെച്ച് മംഗളൂരു സിറ്റി ക്രൈം പൊലീസാണ് പിടികൂടിയത്.ബംഗളൂരുവില്‍ നിന്ന് കള്ളക്കടത്തായി എത്തിച്ച ശേഷം തലപ്പാടി വില്ലേജിലെ കെസി റോഡിന് സമീപം പ്രതികള്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മംഗളൂരു പോലീസ്കാസര്‍കോട് എത്തുകയായിരുന്നു. മയക്കുമരുന്ന് കൂടാതെ ഡിജിറ്റല്‍ ത്രാസ്, മൊബൈല്‍ ഫോണ്‍, 8,000 രൂപ എന്നിവയും ഇയാളില്‍ നിന്ന് …

കവര്‍ച്ചാ കേസുകളില്‍ ഡല്‍ഹി പൊലീസ്‌ തിരയുന്ന പ്രതികൾ കാസർകോട് പിടിയിൽ; പിടിയിലായത് മോഷ്ടിച്ച വാഹനത്തിൽ ചുറ്റിയടിച്ച് മാലയും ഫോണും തട്ടിയെടുക്കുന്നവർ; ഒരാഴ്ചക്കിടെ  നടത്തിയത് മൂന്ന് മോഷണം

കാസർകോട്: വാഹന കവര്‍ച്ചാ കേസുകളില്‍ ഡല്‍ഹി പൊലീസ്‌ തിരയുന്ന പ്രതികൾ കാസ‍ർകോട് ബേക്കലിൽ പിടിയിലായി. ന്യൂഡൽഹി ശാസ്‌ത്രി പാര്‍ക്ക്‌ ബുക്കുളന്ത്‌ മസ്‌ജിദിനു സമീപത്തെ അസ്ലംഖാന്‍ (22), ഫര്‍ഖാന്‍ (19) എന്നിവരെയാണ്‌ ബേക്കല്‍ ഡിവൈ എസ്‌ പി. സി കെ സുനില്‍ കുമാറും ഇന്‍സ്‌പെക്‌ടര്‍ യു പി വിപിനും സംഘവും അറസ്റ്റ്‌ ചെയ്‌തത്‌. ബേക്കലില്‍ എത്തി മൂന്നു ബൈക്കുകള്‍ മോഷ്‌ടിച്ച ഈ സംഘമാണ്  അധ്യാപികയുടെ മൊബൈല്‍ ഫോണും തട്ടിപ്പറിച്ചോടിയത്.കാഞ്ഞങ്ങാട്‌, തോയമ്മല്‍ സ്വദേശിയും മഞ്ചേശ്വരം കെ എസ്‌ ഇ ബി …

മോഷണക്കേസില്‍ തടവിലായ ചട്ടഞ്ചാല്‍ സ്വദേശി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പരിയാരം: മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കെത്തിയ തടവുകാരനായ മോഷ്ടാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കാസര്‍കോട് ചട്ടഞ്ചാല്‍ തെക്കില്‍ കോടൂര്‍ മഠത്തില്‍ സ്വദേശി മാങ്ങാട് വീട്ടില്‍ മുഹമ്മദ് നവാസ് (36)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഏഴാം നിലയിലെ വാര്‍ഡില്‍ ചികില്‍സയിലായിരുന്നു ഇയാള്‍. ബുധനാഴ്ച രാവിലെ എട്ടോടെ ശുചിമുറിയില്‍ പോയപ്പോള്‍ ഞരമ്പ് മുറിക്കുകയായിരുന്നു. രക്തം വാര്‍ന്ന് ഒഴുകുന്നത് കണ്ട ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ 12 ന് …

പൊലീസ് സ്റ്റേഷനിൽ എത്തിയ അതിഥിയെ കണ്ട് ഞെട്ടി പൊലീസുകാർ

കാസർകോട്: കാസർകോട് കുമ്പള  പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയ അതിഥിയെ കണ്ട് പരിഭ്രാന്തരായി പൊലീസുകാരും നാട്ടുകാരും. പത്തി വിടർത്തിയെത്തിയ വലിയ മൂർഖൻ പാമ്പാണ്  പൊലീസിനെയും സ്റ്റേഷനിൽ എത്തിയവരെയും ഒരു പോലെ ഭീതിയിലാഴ്ത്തിയത്. സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിന് അടിയിലായിരുന്നു മൂർഖൻ.ആളുകൂടിയതോടെ പത്തി വിടർത്തി നിന്ന പാമ്പ് പോകാൻ കൂട്ടാക്കിയതുമില്ല. തുടർന്ന് പൊലീസുകാർ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പിടികൂടി.വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങൾ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരിക്കുന്നതിന് സമീപത്ത് കൂടുതൽ പാമ്പുകളുണ്ടാകാമെന്നാണ് …

കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം, 17 കാരന്റെ പരാതിയില്‍ മധ്യവയ്കന്‍ അറസ്റ്റില്‍

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പതിനേഴുകാരന് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 42കാരന്‍ പിടിയിലായി. പത്തനംതിട്ട സ്വദേശി പി കെ ഷിജു (42) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ ആയൂരില്‍ നിന്ന് ബസില്‍ കയറി കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയെയാണ് ഷിജു ഉപദ്രവിച്ചത്. അടൂരില്‍ നിന്നും ബസില്‍ കയറിയ ഇയാള്‍ വിദ്യാര്‍ത്ഥിയെ നോട്ടമിട്ടിരുന്നു. പിന്നിട് വിദ്യാര്‍ഥിക്കൊപ്പം ഒരേ സീറ്റില്‍ ഇരുന്നു യാത്ര …

CMRL നിന്ന് പണം പറ്റിയവരിൽ ഇതര രാഷ്ട്രീയ നേതാക്കളും?.ഭരണ,പ്രതിപക്ഷ നിരയിലെ പ്രമുഖരുടെ പേരുകൾ ആദായ നികുതി വകുപ്പ്  പിടിച്ചെടുത്ത രേഖയിൽ ; അഴിമതി വിവാദം കേരളാ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുമോ?.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന്  മാസപ്പടിയായി 1.72 കോടി കൈപ്പറ്റിയെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഇതര രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റിയെന്ന് ആരോപണം ശക്തമാകുന്നു.ആദായ നികുതി വകുപ്പ് കണ്ടെടുത്ത രേഖകളിൽ ഒട്ടേറെ നേതാക്കളുടെ ചുരുക്കപേരുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇക്കാര്യം ചൂണ്ടികാട്ടി ബിജെപി നേതാക്കളായ സന്ദീപ് വചസ്പതിയും , സന്ദീപ് വാര്യരും ഫേസ് ബുക്ക് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.കമ്പനിയുടെ പണം വാങ്ങിയ കൂട്ടത്തിൽ മുൻനിര സിപിഎം, കോൺഗ്രസ്സ്,ലീഗ് നേതാക്കളുണ്ടെന്നും അവർക്കെല്ലാം തെരഞ്ഞടുപ്പ് …

ഒരുനോക്കുകാണാന്‍ ഒഴുകുന്നത് ആയിരങ്ങള്‍, സിദ്ദിഖിന്റെ സംസ്‌കാരം വൈകീട്ട്

കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ മൃതദേഹം ഒരുനോക്കുകാണാന്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ താരങ്ങളടക്കം ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. മമ്മൂട്ടി, സംവിധായകന്‍ ലാല്‍, ഫാസില്‍, ജനാര്‍ദ്ദനന്‍, സ്വര്‍ഗചിത്ര അപ്പച്ചന്‍, ജയറാം, കമല്‍, സിബി മലയില്‍, നടന്‍ നാരായണന്‍കുട്ടി, ഫഹദ് ഫാസില്‍, ഇടവേള ബാബു, മണിയന്‍പിളള രാജു, മണികണ്ഠന്‍ ആചാരി, ടൊവിനോ തോമസ്, ശ്യം പുഷ്‌ക്കരന്‍ തുടങ്ങി സിനിമാ – സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധിപ്പേര്‍ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ സംവിധായകനെ അവസാനമായതി ഒരുനോക്ക് കാണാന്‍ …

കാറിന് തീപിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു; സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളിൽ കാറിന് തീ പിടിച്ച് മരിച്ചത് രണ്ട് പേർ

കോട്ടയം: കോട്ടയം വാകത്താനത്ത് കാറിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.പാണ്ടച്ചിറ ഓട്ടുകാട്ട് സാബു(57) ആണ്  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.കഴിഞ്ഞ ദിവസമാണ് സാബു ഓടിച്ച കാറിന് തീപിടിച്ചത്. വീടിന് 20 മീറ്റർ അകലെവച്ചായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചതിന് ശേഷമായിരുന്നു മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു. സമാനമായ രീതിയിൽ മാവേലിക്കരയിലും കാർ കത്തി യുവാവ് മരിച്ചിരുന്നു.മാവേലിക്കര ഗേൾസ്  സ്കൂളിന് സമീപത്ത് …

കാറില്‍ കടത്തിയത് 150 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍, കോഴിക്കോട് സ്വദേശി പിടിയില്‍

മഞ്ചേശ്വരം: മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ വന്‍ ലഹരി വേട്ട. കാറില്‍ കടത്തിയ 150 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഓമശ്ശേരി കള്ളുരുട്ടി സ്വദേശി പൂവത്തിരി ചാലില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (33) അറസ്റ്റിലായി. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. യൂനസും സംഘം വാമഞ്ചൂരില്‍ വാഹന പരിശോധന നടത്തിയത്. സംശയം തോന്നിയ ഹുണ്ടായി കാര്‍ പരിശോധിച്ചപ്പോഴാണ് 18,000 പാക്കറ്റുകളിലായി 150 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ഉല്‍പന്നങ്ങള്‍ക്ക് …

മുഖ്യമന്ത്രിയുടെ മകൾക്ക് 1.72 കോടി മാസപ്പടി ലഭിച്ചു;പണം നൽകിയത് സിഎംആർഎൽ കമ്പനി;നിയമവിരുദ്ധ ഇടപാടെന്ന് ആദായ നികുതി തർക്ക പരിഹാര ബോർഡ്

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകൾ. സിഎംആർഎൽ കമ്പനി മൂന്ന് വർഷത്തിനിടെ വീണാ വിജയന്  1.72 കോടി രൂപ നൽകിയെന്നാണ് പുറത്ത് വരുന്ന വിവരം.ആദായ നികുതി തർക്ക പരിഹാര ബോർഡാണ് നിയമവിരുദ്ധമായ ഇടപാട് നടന്നെന്ന് കണ്ടത്തിയത്.2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് കരിമണൽ ഖനനം നടത്തുന്ന എസ്.എൻ ശശിധരൻ കർത്തയുടെ കമ്പനി  വീണാ വിജയന് മാസപ്പടി നൽകിയത്. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്‍റെ സോഫ്റ്റ്വെയർ സേവനം നൽകുമെന്ന കരാറിന്‍റെ അടിസ്ഥാനത്തിലാണ് …

തെരുവുനായയുടെ കടിയേറ്റ ഒമ്പത് വയസ്സുകാരൻ ആശുപത്രിയിൽ

കണ്ണൂർ: തളിപ്പറമ്പ് മുക്കോലയിൽ 9 വയസ്സുകാരനായ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.ഞാറ്റുവായല്‍ കണ്ടിവാതുക്കലിലെ ഫഹദ് സല്‍മാനാണ് ചൊവ്വാഴ്ച വൈകുന്നേരം നായയുടെ കടിയേറ്റത്. തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായ ഫഹദ് സല്‍മാന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടതു കാലിനാണ് ആഴത്തിലുള്ള മുറിവേറ്റത്. അതേസമയം ശനിയാഴ്ച കണ്ണൂർ പിലാത്തറയിൽ യുവതിക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായിരുന്നു. ആശാവർക്കറായ രാധാമണിയെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. ക്ലോറിനേഷന് പോയപ്പോഴയിരുന്നു ആക്രമണം ഉണ്ടായത്.

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

പ്രശസ്ത സംവിധായകൻ സിദ്ദിഖ്(59) അന്തരിച്ചു.കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയയും കരൾരോഗവും ബാധിച്ച്  ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിനിടയാക്കിയത്.രോഗം ഗുരുതരമായതോടെ എക്മോ യന്ത്രത്തിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്.സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് , നി‍ർമ്മാതാവ് തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു സിദ്ദിഖ്.     മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒട്ടേറെ ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു സിദ്ദിഖ്. ഫാസിലിന്‍റെ കൂടെ സഹസംവിധായകനായാണ് സിനിമയിൽ എത്തുന്നത്. സിദ്ദിഖും – ലാലും ചേർന്നായിരുന്നു ആദ്യ കാലത്ത് സിനിമ സംവിധാനം …