ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി;ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്; പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമെന്ന് ചാണ്ടി ഉമ്മൻ

ന്യൂഡൽഹി: ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്സ്. സംസ്ഥാന പ്രസിഡന്‍റ് കെ.സുധാകരനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് തിയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച് 3 മണിക്കൂറിനകം സ്ഥാനാർത്ഥിയെ  കോൺഗ്രസ്സ് പ്രഖ്യാപിച്ചു. അത്യന്തം വികാരപരമായ തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർട്ടി വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുതെന്നും തന്നെകൊണ്ട് കഴിയും വിധം ആ ഉത്തരവാദിത്വം നിറവേറ്റുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച പിതാവിനെ പോലെ …

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5 ന്. വോട്ടെണ്ണൽ 8ന്. മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെതുടർന്ന് ഒഴിവു വന്ന പുതുപ്പളളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ.അടുത്തമാസം 5 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 8 ന് ഫലപ്രഖ്യാപനവും ഉണ്ടാകും.തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു. നാമനിർദേശ പത്രിക നൽകാനുള്ള അവസാന തിയ്യതി ഈ മാസം 17 ഉം, പിൻവലിക്കാനുള്ള തിയ്യതി 21 ഉം ആണ്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ ചർച്ചകളും സംസ്ഥാനത്ത് സജീവമായി.ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി …

ലഹരിയിൽ വേച്ച് നടക്കാനാതെ വിദ്യാർത്ഥിനികൾ നാട്ടുകാരുടെ ചോദ്യത്തിന് പരസ്പരവിരുദ്ധമായ ഉത്തരം; വിനോദ സഞ്ചാര കേന്ദ്രത്തിൽ ബോധമില്ലാതെ കിറുങ്ങിയിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.

കൽപ്പറ്റ: വിനോദ സഞ്ചാര കേന്ദ്രത്തിൽ ലഹരിമൂത്ത് നടക്കാനാകാതെ കിടക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിക്കുന്നു.വയനാട് മുള്ളൻക്കൊല്ലിയിലാണ് സംഭവം.  കർണാടക അതിർത്തിയായ  മച്ചൂരിലെ കബനി നദീ തീരത്ത് എത്തിയ  സഞ്ചാരികളായ യുവതി യുവാക്കളാണ് അമിത ലഹരിയിൽ എഴുന്നേറ്റ് നിൽക്കാനാകാത്ത അവസ്ഥയിലായത് .സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് ഇവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞ ഇവർ പിന്നീട് പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.സംഘത്തിലുണ്ടായിരുന്നവരിൽ അധികവും മലയാളി പെൺകുട്ടികളാണ്.വയനാട് സ്വദേശികളാണെന്ന് പറഞ്ഞ ഇവർ കർണാടകയിൽ പഠിക്കുന്നവരാകാമെന്നാണ് …

ദാരുശില്‍പ കലാകാരന്‍ സജീവന്‍ വടക്കിനിയില്‍ അന്തരിച്ചു

ചെറുവത്തൂര്‍: ദാരുശില്‍പ കലാകാരന്‍ സജീവന്‍ വടക്കിനിയില്‍(35) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പാലക്കുന്നിലെ ഭാര്യാ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കണ്ണൂര്‍ തിരുവട്ടൂര്‍ സ്വദേശിയാണ്. ഗ്രാഫിക് ആര്‍ട്ടിസ്റ്റായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി ദാരുശില്‍പ കലാരംഗത്തുള്ള സജീവന്‍ നിരവധി ക്ഷേത്രങ്ങളില്‍ ദാരുശില്‍പം നിര്‍മിച്ചിട്ടുണ്ട്. പ്രമുഖ ആര്‍ട്ടിസ്റ്റ് ജീവന്‍ നാരായണന്റെ സഹോദരീ പുത്രനാണ് സജീവന്‍. മൃതദേഹം സ്വദേശമായ തിരുവട്ടൂരിലെ വീട്ടലെത്തിച്ച് വൈകുന്നേരം സംസ്‌കരിക്കും. തിരുവട്ടൂരിലെ നാരായണന്റെയും ശ്യാമളയുടെയും മകനാണ്. ശാന്തികൃഷ്ണയാണ് ഭാര്യ. സ്വാത്വിക, ശിവാംഗ് എന്നിവര്‍ മക്കളാണ്.

വലിയ പറമ്പിൽ തോണി മറിഞ്ഞ് അപകടം;മത്സ്യതൊഴിലാളി മരിച്ചു

കണ്ണൂർ:  പയ്യന്നൂർ രാമന്തളിക്കടുത്ത് വലിയപറമ്പ് തയ്യില്‍ സൗത്ത് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തിൽപ്പെട്ട രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി റഷീദാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. മീന്‍ പിടിക്കാന്‍ ചെറുതോണിയില്‍ പോയ മൂന്നംഗ സംഘം കാറ്റിനെ തുടർന്ന് അപകടത്തില്‍പ്പെടുകയായിരുന്നു. നീന്തി രക്ഷപ്പെട്ടവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. കടലില്‍ തിരമാലകളില്‍പ്പെട്ട റഷീദിനെ രക്ഷാ പ്രവർത്തകർ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇതിന് …

ജൂനിയര്‍ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ്, ഷോട്ട് പുട്ടില്‍ ഇന്ത്യയ്ക്ക് വെങ്കലം, ദേശീയ അഭിമാനമായി അനുപ്രിയ

സ്‌പെയിന്‍: ട്രിമ്പാഗോയില്‍ നടന്ന ജൂനിയര്‍ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വെങ്കലം. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി വി.എസ് അനുപ്രിയയാണ് ഇന്ത്യക്ക് വേണ്ടി മല്‍സരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഹസെലി ക്രോഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 18 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 15.62 മീറ്റര്‍ എറിഞ്ഞാണ് അനുപ്രിയ ഇന്ത്യക്കായി രണ്ടാം മെഡല്‍ നേടിയത്. ദക്ഷിണാഫ്രിക്കയുടെ അലിസിയ എലി ഖുനൂ 17.97 മീറ്റര്‍ ചാമ്പ്യന്‍ഷിപ്പോടെ സ്വര്‍ണവും ഓസ്ട്രേലിയയുടെ സൈലവന്‍ ബീലെ വെള്ളിയും (16.1 മീറ്റര്‍) നേടി. ആദ്യമായാണ് ഷോട്ട് പുട്ടില്‍ ഇന്ത്യയ്ക്ക് വെങ്കലമെഡല്‍ …

ഇന്ത്യൻ വംശജനായ വൈഭവ് തനേജ ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ

വെബ് ഡെസ്ക്: പ്രമുഖ അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ് ലയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി  ഇന്ത്യൻ വംശജനായ വൈഭവ് തനേജയെ തിരഞ്ഞെടുത്തു. മുൻ ധനകാര്യ മേധാവി സക്കറി കിർഖോൺ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെയാണ് വൈഭവ് തനേജ  ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയത്. ഇതു സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസമാണ് കമ്പനി പ്രഖ്യാപിച്ചത്. 45 കാരനായ തനേജ, നിലവിൽ കമ്പനിയുടെ ചീഫ് അക്കൗണ്ടിംഗ് ഓഫീസർ (സിഎഒ)  ആണ്.  ഇതിന് പുറമെയാണ് അദ്ദേഹത്തിന്   ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ …

മൊബെല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥനു പരിക്ക്

നീലേശ്വരം: മൊബെല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥനു പരിക്കേറ്റു. പരപ്പ പള്ളത്ത് മല സ്വദേശി ഇവി രവീന്ദ്ര(53) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ആന്‍ഡ്രോയിഡ് മൊബെല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെയായിരുന്നു അപകടം. മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് തീ പിടിച്ചതോടെ പൊട്ടിത്തെറിച്ച് രവീന്ദ്രന്റെ കൈക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. ഗള്‍ഫില്‍ നിന്ന് എത്തിച്ച ഫോണാണ് പൊട്ടിത്തെറിച്ചത്.

‘താങ്കളുടെ മിത്ത്  എന്‍റെ സത്യം’ ഗണപതി മിത്ത് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപിയും; താരം പങ്ക് വെച്ചത്  വീട്ടിലെ ഗണപതി രൂപങ്ങൾ

‘ തിരുവനന്തപുരം : ഗണപതി മിത്തെന്ന സ്പീക്കർ എ.എൻ ഷംസീറിന്‍റെ വിവാദ പ്രസംഗത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. താങ്കളുടെ മിത്ത് , എന്‍റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത , വഞ്ചനയും ദ്രോഹവും  ചെയ്യാത്ത സ‍ർവ്വസത്യം, എന്‍റെ വീട്ടിലെ എന്‍റെ സത്യം., ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം, കോടികണക്കിന് മനുഷ്യരുടെ സത്യം. എന്നാണ് സുരേഷ് ഗോപി സ്വന്തം ഫേസ് ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. വീട്ടിലെ സ്വീകരണമുറിക്ക് മുകളിലുള്ള ഗണേശരൂപങ്ങളും, മ്യൂറൽ പെയിന്‍റിംഗിലുള്ള ഗണേശ …

വ്യാജ വിമാനടിക്കറ്റ് നല്‍കി വഞ്ചന; ട്രാവല്‍ ഏജന്‍സി ഉടമയായ യുവതിക്കെതിരെ കാസര്‍കോടും പരാതി

നീലേശ്വരം: വ്യാജ വിമാന ടിക്കറ്റ് നല്‍കി തട്ടിപ്പു നടത്തുന്ന പേരാവൂര്‍ സ്വദേശിക്കെതിരേ കാസര്‍കോട്ടും പരാതി. പാലാവയല്‍, നിരത്തുംതട്ട സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പേരാവൂരിലെ ഫോര്‍ച്യൂണ്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ നീതു അനില്‍ കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.ന്യൂസ്ലാന്റില്‍ ജോലി ചെയ്യുന്ന പരാതിക്കാരി നാട്ടിലേയ്ക്ക് വരാനായി മാര്‍ച്ച് 21 ന് നീതുവിന്റെ ഉടമസ്ഥതയിലുള്ള ട്രാവല്‍സ് 2,95,000 രൂപയ്ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ വിമാന താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്നു മനസ്സിലായത്. തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് മറ്റൊരു ടിക്കറ്റെടുത്ത് …

ഒറ്റദിവസം കൊണ്ട് കടത്താന്‍ ശ്രമിച്ചത് മൂന്നരകോടിയുടെ സ്വര്‍ണം, കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്നര കിലോയോളം സ്വര്‍ണ്ണവുമായി കാസര്‍കോട് ഉദുമ സ്വദേശികളടക്കം മൂന്നു പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. ഉദുമ സ്വദേശികളായ കൊവ്വല്‍ വളപ്പില്‍ കെ എ നിസാമുദ്ദീന്‍ (44) അബ്ദുല്‍ റഹ്‌മാന്‍ (40), കണ്ണൂര്‍ മാനന്തേരിയിലെ നൗഫല്‍ (46) എന്നിവരെയാണ് വിമാനതാവളത്തിനു പുറത്തു വച്ച് എയര്‍പോര്‍ട്ട് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ അബുദാബിയില്‍ എത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു നിസാമുദ്ദീനും നൗഫലും. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ നിസാമുദ്ദീനില്‍ നിന്നു 1100 ഗ്രാം സ്വര്‍ണ്ണവും …

ശബരിമല വിമാനത്താവളം:2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പാരിസ്ഥിതികാഘാത പഠനം നടത്തിയ റിപ്പോര്‍ട്ട്‌ വിലയിരുത്തുവാന്‍ വിദഗ്‌ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. വിമാനത്താവളം നടത്തിപ്പിനു കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേതുപോലെ സിയാല്‍ മാതൃകയിലുള്ള കമ്പനി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എരിമേലി സൗത്ത്‌, മണിമല എന്നീ വില്ലേജുകളില്‍ ഉള്‍പ്പെടെ 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാണ്‌ അനുമതി നല്‍കിയത്‌. ഭൂമി നഷ്‌ടപ്പെടുന്നവര്‍ക്ക്‌ മികച്ച നിലയിലുള്ള …

പെരിയ ഇരട്ട കൊലപാതകം ഡോക്‌ടറടക്കം മുഖ്യസാക്ഷികള്‍ക്ക്‌ പൊലീസ്‌ സംരക്ഷണം നല്‍കാന്‍ സിബിഐ കോടതി  ഉത്തരവ്‌; നടപടി ഭീഷണിയുടെ പശ്ചാതലത്തിൽ

കൊച്ചി: കേരളരാഷ്‌ട്രീയത്തെ ഇളക്കിമറിച്ച കാസർകോട് പെരിയ, കല്യോട്ട്‌ ഇരട്ടക്കൊലക്കേസിലെ രണ്ടു സാക്ഷികള്‍ക്ക്‌ ഭീഷണി. ഇതുസംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഭീഷണി നേരിടുന്ന സാക്ഷികള്‍ക്കു പൊലീസ്‌ സംരക്ഷണം നല്‍കാന്‍ എറണാകുളം സ്‌പെഷ്യല്‍ സിബിഐ കോടതി ഉത്തരവിട്ടു. വയനാട്‌, പുല്‍പ്പള്ളിയില്‍ ജോലി ചെയ്യുന്ന ഡോക്‌ടര്‍, കല്യോട്ട്‌ സ്വദേശിയായ മറ്റൊരു സാക്ഷി എന്നിവര്‍ക്കു  സംരക്ഷണം നല്‍കാനാണ്‌ കോടതി ഉത്തരവായത്‌.ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതികളില്‍ ഒരാളുടെ കൈയില്‍ കാണപ്പെട്ട മുറിവ്‌ സംഘര്‍ഷത്തിനിടയില്‍ ഉണ്ടായതാണെന്നു വ്യക്തമാക്കുന്ന മെഡിക്കൽ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതിന്റേ പേരിലാണ്‌ ഡോക്‌ടര്‍ക്കു ഭീഷണി ഉണ്ടായത്. കേസിലെ …

കാമുകിക്ക് പിസയുമായി പാതിരാത്രിയില്‍, ടെറസിലേക്ക് എത്തിയ പിതാവിനെ കണ്ട് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടേ 20 കാരന് ദാരുണാന്ത്യം

ഹൈദരബാദ്: പ്രിയ കാമുകിക്ക് പാതിരാത്രിയില്‍ പിസയുമായി എത്തിയ 20 കാരന് ദാരുണാന്ത്യം. ഹൈദരബാദില്‍ ബേക്കറി ജീവനക്കാരനായ മൊഹമ്മദ് ഷൊഹൈബ് എന്ന യുവാവാണ് മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കാമുകിക്കായി വാങ്ങിയ പിസ കാമുകിയുടെ വീടിന്റെ ടെറസിലിരുന്ന് ഒരുമിച്ച് കഴിക്കാനൊരുങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് എത്തുകയായിരുന്നു. മൂന്ന് നില കെട്ടിടത്തിന്റെ ടെറസിലേക്ക് ആരോ നടന്ന് വരുന്നത് പോലെ തോന്നി. ഒളിക്കാന്‍ കേബിളുകളില്‍ തൂങ്ങി താഴെയിറങ്ങാന്‍ ശ്രമിച്ചു. വീഴ്ചയില്‍ കഴുത്തൊടിഞ്ഞു. അപകട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ …

ഉദുമ പനയാലിലെ യുവതിയുടെ ആത്മഹത്യ ; ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചതിലുള്ള മനോവിഷമത്താലെന്ന്  പൊലീസ്;  നീതുമരിച്ചത് പ്രവാസി യുവാവുമായി  വിവാഹത്തിന് ഒരുക്കം നടത്തുന്നതിനിടെ

കാസർകോട്:  ഉദുമ പനയാലിൽ യുവതി തൂങ്ങി മരിച്ചത് ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്നെന്ന് പൊലീസ്. തൂവൾ എക്കാലിൽ കൃഷ്ണന്‍റെ മകൾ നീതുകൃഷ്ണ(21)യാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്. പ്രവാസിയായ യുവാവുമായി നീതുവിന്‍റെ വിവാഹം ഉറപ്പിക്കാൻ വീട്ടുകാർ ഒരുങ്ങുന്നതിനെയാണ് പെൺകുട്ടി മരിച്ചത്.വിവാഹത്തിന് ഇഷ്ടമില്ലെന്ന് നീതു അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു.പക്ഷെ വീട്ടുകാർ ആലോചനയുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിലുള്ള നിരാശയാണ് ആത്മഹത്യ ചെയ്യാൻ കാരണം.പെരിയ എസ്‌ എന്‍ കോളേജില്‍ നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കിയ നീതു അധ്യാപക പരിശീലനത്തിനു ചേരാനുള്ള …

വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; പരീക്ഷയിൽ തോറ്റതിൽ  മനംനൊന്ത് ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം : കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന മീനു മനോജിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിന്റെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  പരീക്ഷയിൽ പെൺകുട്ടി പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്നുള്ള നിരാശയിൽ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പെൺകുട്ടികളാണ് ഹോസ്റ്റൽ മുറിയിൽ താമസിക്കുന്നത്. രാവിലെ മറ്റുള്ളവർ എഴുന്നേറ്റപ്പോൾ തൂങ്ങിയ നിലയിൽ പെൺകുട്ടിയെ …

രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഒരേസമയം ലൈംഗിക അതിക്രമം, അറസ്റ്റിലായത് ആഭ്യന്തര വകുപ്പിലെ ജീവനക്കാര്‍

അടൂര്‍: തിരുവനന്തപുരത്തേക്ക് പോകാന്‍ അടൂരിലെത്തിയ രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഒരേസമയം ലൈംഗിക അതിക്രമം. പിടിയിലായ രണ്ടുപേരും ആഭ്യന്തരവകുപ്പിലെ ജീവനക്കാര്‍. ഒരാള്‍ ഐ.ജി. ഓഫീസ് ജീവനക്കാരനാണ്. മറ്റൊരാള്‍ പോലീസുകാരനും. തിരുവനന്തപുരം ദക്ഷിണമേഖലാ ഐ.ജി.യുടെ (പി.ടി.സി. ട്രെയിനിങ്) കാര്യാലയത്തിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഇടുക്കി കാഞ്ചിയാര്‍ നേരിയംപാറ അറയ്ക്കല്‍ സതീഷ് (39), കോന്നി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി നെടുമുരുപ്പേല്‍ ഷമീര്‍ (39) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ഷമീറിനെ സര്‍വീസില്‍നെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിങ്കളാഴ്ച …

ഏക സിവിൽകോഡിനെതിരെ സംസ്ഥാന നിയമസഭയിൽ പ്രമേയം;മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിൻതുണച്ച് പ്രതിപക്ഷം.വിമർശനവുമായി ബിജെപി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി സംസ്ഥാന നിയമസഭ.ഏകസിവിൽകോഡ് രാജ്യത്തെ മതേതര മൂല്യങ്ങളെ തകർക്കുന്നതാണെന്ന വാദവുമായാണ് സിവിൽകോഡിനെതിരെ സംസ്ഥാന നിയമസഭ പ്രമേയാവതരണം നടത്തിയത്.ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിച്ച പ്രമേയത്തെ പ്രതിപക്ഷവും പിൻതുണച്ചു.  പ്രമേയത്തിന്‍റെ പൂർണ്ണ രൂപം വായിക്കാം. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുന്നു. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു …