കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം, 17 കാരന്റെ പരാതിയില്‍ മധ്യവയ്കന്‍ അറസ്റ്റില്‍

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പതിനേഴുകാരന് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 42കാരന്‍ പിടിയിലായി. പത്തനംതിട്ട സ്വദേശി പി കെ ഷിജു (42) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ ആയൂരില്‍ നിന്ന് ബസില്‍ കയറി കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയെയാണ് ഷിജു ഉപദ്രവിച്ചത്. അടൂരില്‍ നിന്നും ബസില്‍ കയറിയ ഇയാള്‍ വിദ്യാര്‍ത്ഥിയെ നോട്ടമിട്ടിരുന്നു. പിന്നിട് വിദ്യാര്‍ഥിക്കൊപ്പം ഒരേ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അല്‍പ സമയം കഴിഞ്ഞപ്പോള്‍ മുതല്‍ ഷിജു വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം ആരംഭിച്ചു. ഇയാളുടെ പ്രവൃത്തികള്‍ സഹിക്കാനാവാതെ വന്നതോടെ ചെങ്ങന്നൂരിന് സമീപം വെച്ച് വിദ്യാര്‍ത്ഥി ബഹളം വച്ചു. ഇതോടെ ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവെച്ചു. തുടര്‍ന്ന് ബസ് തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിച്ച് പൊലീസിന് കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page