കാഞ്ഞങ്ങാട്ടെ മുന്‍ എന്‍വൈഎല്‍ നേതാവും യുവ വ്യാപാരിയും ബി.ജെ.പിയില്‍ ചേര്‍ന്നു

കാസര്‍കോട്: എന്‍വൈഎല്‍ കാഞ്ഞങ്ങാട് മണ്ഡലം മുന്‍ ട്രഷററും, യുവ വ്യാപാരിയും ബി.ജെ.പിയില്‍ ചേര്‍ന്നു. കൂളിയങ്കാല്‍ സ്വദേശി പി.എം സുഹൈല്‍, യുവ വ്യാപാരി എന്‍.കെ റിയാദ് എന്നിവരാണ് കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇരുവരേയും ബി.ജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ല കുട്ടി ഷാളണിയിച്ച് പാര്‍ടിയിലേക്ക് സ്വീകരിച്ചു. മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് എന്‍ കൃഷ്ണ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വേലായുധന്‍, വൈസ് പ്രസിഡന്റ് എം ബല്‍രാജ്, മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എം …

“10 ലക്ഷം അമേരിക്കൻ ഡോളർ  ബിറ്റ് കോയിൻ ആയി അയക്കുക അല്ലെങ്കിൽ വിമാനത്താവള ടെർമിനൽ സ്ഫോടനത്തിൽ തകർക്കും”; സന്ദേശം അയച്ചത് മാത്രമേ ഓർമ്മയുള്ളൂ; 2 യുവാക്കളെയും പൊക്കി മഹാരാഷ്ട്ര എടിഎസ്

തിരുവനന്തപുരം: മുംബൈ വിമാനത്താവളം ബോംബ് ഉപയോഗിച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേരളത്തില്‍ നിന്ന് ഒരാളെ കൂടി മഹാരാഷ്ട്ര എ.ടി.എസ് കസ്റ്റഡിയിലെടുത്തു.കിളിമാനൂര്‍ ചൂട്ടയില്‍ സ്വദേശി ഫെബിനെയാണ് (23) കസ്റ്റഡിയിലെടുത്തത്. ഷെയര്‍ മാര്‍ക്കറ്റ് ട്രേഡറാണ്   ഫെബിന്‍. സംഭവത്തില്‍ ഇന്നലെ അമീന്‍ എന്നയാളെ തിരുവനന്തപുരത്തു നിന്ന് എ.ടി.എസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇക്കഴിഞ്ഞ 23 നു രാവിലെ ഇ മെയില്‍ വഴിയിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിന്‍ ആയി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വ്യാഴാഴ്ച രാവിലെ …

1300 ലിറ്റർ സ്പിരിറ്റുമായി 2  കണ്ണൂർ സ്വദേശികൾ പിടിയിൽ; സ്പിരിറ്റ് പിടികൂടിയത് ചാവക്കാട് വെച്ച്; ഒളിപ്പിച്ചത് ചകിരിക്കുള്ളിൽ

ചാവക്കാട്: തൃശൂര്‍ ജില്ലയിലേക്ക് മിനി ലോറിയിൽ  കടത്തിയ 1300 ലിറ്റര്‍ സ്പിരിറ്റ്‌ എക്സൈസ് പിടികൂടി. സ്പിരിറ്റ്‌ കടത്തിയ വാഹനത്തിലുണ്ടായിരുന്ന കണ്ണൂര്‍ തളിപ്പറമ്പ് ചുഴലി കൂനം താഴത്തെ പുരയില്‍ നവീൻകുമാര്‍ (34), പന്നിയൂര്‍ മഴൂര്‍ പെരുപുരയില്‍ വീട്ടില്‍ ലിനേഷ് (33) എന്നിവരെ കസ്റ്റഡിയിലെടുത്തു.കര്‍ണാടകത്തില്‍ നിന്നും കടത്തിയതാണ് സ്പിരിറ്റ്‌. മിനി ലോറിയില്‍ 43 പ്ലാസ്റ്റിക് കാനുകളില്‍ 32 ലിറ്റര്‍ വീതമാണ് സ്പിരിറ്റ്‌ ഉണ്ടായിരുന്നത്. ചകിരിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് എൻഫോഴ്സ്‌മെന്റും സ്പെഷ്യല്‍ സ്ക്വാഡും നിരീക്ഷിച്ചാണ് …

6 പേര്‍ക്ക് ജീവിതം നൽകി നഴ്സ് സെൽവിൻ ശേഖർ യാത്രയായി

തിരുവനന്തപുരം: മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) അവയവങ്ങള്‍  ഇനി 6 പേരിൽ ജീവിക്കും. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിച്ചത്. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് നല്‍കും. …

സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ്; രാഹുൽ മാങ്കൂട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും;പ്രതികളുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ പൊലീസ് നീക്കം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം പൊലീസാണ് നോട്ടീസ് നല്‍കിയത്.ചോദ്യം ചെയ്യല്‍ രാവിലെ 10 മണിയോടെ നടക്കും.സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് രാഹുല്‍ സഹായം ചെയ്തു എന്നതുമായി ബന്ധപ്പെടുത്തിയാണ് അന്വേഷണം നടക്കുന്നത്. അറസ്റ്റിലായവര്‍ക്ക് രാഹുലുമായിട്ട് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ സ്വന്തം കാര്‍ നല്‍കിയെന്നും മറ്റ് പ്രതികളായ ഫെനിക്കും ബിനിലിനും മൊബൈല്‍ ഒളിപ്പിക്കാന്‍ രാഹുല്‍ സഹായം ചെയ്തുവെന്നതുമാണ് …

ചന്ദ്രന് ചുറ്റുമുള്ള പ്രകാശ വലയം നിങ്ങൾ കണ്ടോ? എന്താണ് മൂൺ ഹാലോ എന്നറിയാം

വെബ് ഡെസ്ക്: കഴിഞ്ഞ രാത്രിയിൽ ചന്ദ്രന് ചുറ്റും കണ്ട പ്രഭാ വലയം പലരും കണ്ടിരിക്കും.മൂൺ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസമാണിത് . സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ കാണുന്ന പ്രകാശ വലയമാണ് ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ്. റിഫ്രാക്ഷൻ, അല്ലെങ്കിൽ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ് ഹാലോ ആയി കാണപ്പെടുന്നത്.22 ഡിഗ്രി ഹാലോസ് പ്രകാശം ഉള്ള ഇടത്തിനു നേരെ അല്ലെങ്കിൽ അതിനു ചുറ്റുമായി കാണപ്പെടുന്നതാണ്. …

9 കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 11 വർഷം തടവ്

ആലപ്പുഴ: ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 11 വര്‍ഷം തടവ്. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 13ാം വാര്‍ഡ് ഇല്ലിക്കല്‍ചിറ ബാബുവിനെയാണ് വിവിധ വകുപ്പുകളിലായി തടവിന് ശിക്ഷിച്ചത്.തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടി വരുമെന്ന് ചേര്‍ത്തല ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിധിയില്‍ വ്യക്തമാക്കി. 2022 ഏപ്രില്‍ 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുത്തശ്ശനൊപ്പം പുറത്ത് പോയി തിരിച്ചുവരുമ്പോൾ ഇടവഴിയില്‍ വച്ച്‌ പ്രതി ഒമ്പത് വയസുകാരിയായ കുട്ടിക്കുനേരേ …

ബോട്ടില്‍ യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ചു; സര്‍ക്കാര്‍ ജീവനക്കാരന്റെ പണിപോയി

ബോട്ടില്‍ യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ച ജീവനക്കാരനെ പിരിച്ചു വിട്ടു. ഫോര്‍ട്ട് കൊച്ചി സ്വദേശി അജീഷിനെയാണ് പിരിച്ചുവിട്ടത്. ബോട്ട് ജെട്ടിയിലെ ജീവനക്കാരന്‍ ആയിരുന്നു ഇയാള്‍. പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ജലസേചന വകുപ്പ് ഇയാളെ പിരിച്ചുവിട്ടത്. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. യുവതിയും ഇവരുടെ സുഹൃത്തിന്റെ സഹോദരിയുമാണ് മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള സര്‍ക്കാര്‍ സര്‍വീസ് ബോട്ടില്‍ കയറിയത്. ഈ സമയം ബോട്ടില്‍ വച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. ഇത് ചോദ്യം ചെയ്യുകയും സ്റ്റേഷന്‍ …

പുതിയ മൊബൈൽ കണക്ഷൻ എടുക്കാൻ പ്ളാനുണ്ടോ? സിം കാർഡ് വാങ്ങാനും വിൽക്കാനും നിയന്ത്രണങ്ങൾ വരുന്നു; ലക്ഷ്യം കുറ്റകൃത്യങ്ങൾ തടയൽ

ന്യൂഡൽഹി: രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി മൊബൈൽ സിം കാർഡുകൾ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും എന്ന് റിപ്പോര്‍ട്ട്. ഇനി മുതല്‍ സിം വാങ്ങാനും വില്‍ക്കാനും പുതിയ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടിവരും. ഒക്ടോബര്‍ 1 മുതല്‍ ഈ നിയമം നടപ്പിലാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് സര്‍ക്കാര്‍ രണ്ട് മാസത്തേക്ക് മാറ്റിവച്ചു. പുതിയ സിം വാങ്ങാൻ ഉദ്ദേശിക്കുന്നവരും വില്‍ക്കാൻ ഉദ്ദേശിക്കുന്നവരും …

ഇന്‍റേണൽ മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ ചേമ്പറിലേക്ക് വിളിപ്പിച്ചു;മാർക്ക് ഇടുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം; കോളേജ് പ്രിൻസിപ്പലിനെതിരെ പോക്സോ കേസ്

ബംഗളുരൂ: കോളേജ് പ്രിൻസിപ്പൽ പ്ളസ് വൺ  വിദ്യാർത്ഥിനിയെ തന്‍റെ ചേമ്പറിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു.ബംഗളൂരുവിലെ  പ്രമുഖ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ബുധനാഴ്ചയാണ് സംഭവം. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ അന്നുതന്നെ വയലിക്കാവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഐപിസി സെക്ഷൻ 354 (എ), പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ 16 കാരിയെ ഇന്റേണൽ മാർക്കിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് 40 …

പുന്നപ്രയില്‍ കിടപ്പുരോഗിയുടെ മരണം കൊല; വാക്കര്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

ആലപ്പുഴ പുന്നപ്രയില്‍ മധ്യവയസ്‌കനെ കട്ടിലില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ആലപ്പുഴ പുന്നപ്രയില്‍ കിടപ്പ് രോഗിയായ അച്ഛനെ മകന്‍ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍. 65 വയസുള്ള സെബാസ്റ്റിയനാണ് കൊല്ലപ്പെട്ടത്. മകന്‍ സെബിന്‍ ക്രിസ്റ്റിയെ (26) പുന്നപ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കിടപ്പ് രോഗിയായിരുന്നു സെബാസ്റ്റ്യന്‍ ഒരു ദിവസം മുന്‍പാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കട്ടിലില്‍ നിന്ന് വീണു മരിച്ചു എന്നാണ് സെബിന്‍ പൊലീസില്‍ അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റ്യന്റേത് കൊലപാതകം എന്ന് തെളിഞ്ഞു. …

വിവാഹം നിശ്ചയിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പ്രതിശ്രുത വരനെതിരെ പോക്‌സോ കേസ്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച ശേഷം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരം പ്രതിശ്രുത വരനെതിരെ സിറ്റി പൊലീസ് കേസെടുത്തു. എടക്കാട് സ്വദേശിയായ 26 കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂണ്‍ മാസം 8 നാണ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിനിടെ ഇരുവരും ശാരീരികമായി ബന്ധപ്പെടുകയും പിന്നീട് ഗര്‍ഭിണിയാവുകയുമായിരുന്നു. സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. യുവാവിനെതിരെ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

നവകേരള സദസ്സിനായി ഇനി വിദ്യാർത്ഥികളെ ഉപയോഗിക്കില്ല; നാണക്കേടിനൊടുവിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സർക്കാർ

കൊച്ചി: നവകേരളസദസ്സിലേക്കു ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയില്ല എന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമാർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പെറ്റിഷനുകൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യെക്തമാക്കിയത്. മാത്രമല്ല കുട്ടികളെ പങ്കെടുപ്പിക്കണമെന്നു ആവശ്യപെട്ടു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും എന്നും സർക്കാറിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചു. അതോടൊപ്പം തന്നെ നവകേരള സദസ്സിനു ആളുകളെ എത്തിക്കാൻ സ്കൂൾ ബസുകൾ …

മുളിയാറില്‍ കാട്ടുപന്നി ആക്രമണം; സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്ക്

കാസര്‍കോട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. ജി.യു.പി സ്‌കൂള്‍ മുണ്ടക്കൈയിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഹൈദരിനാ(8)ണ് പരിക്ക്. മുതലപ്പാറയിലെ സാബിത്ത് ക്വാട്ടേഴ്സില്‍ താമസിക്കുന്ന സാക്കിബിന്റെ മകനാണ്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. സഹോദരനൊപ്പം സ്‌കൂളിലേക്ക് നടന്ന് പോവുന്നതിനിടെ റോഡിലേക്ക് ചാടിയ കാട്ടുപന്നി വിദ്യാര്‍ഥിയെ ആക്രമിക്കുകയായിരുന്നു. ചെവിക്കും മുഖത്തും കാലിനുമാണ് പരിക്കേറ്റത്. ഹൈദരിന്റെ നിലവിളിയെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ പന്നി കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയിരുന്നു. നാട്ടുകാര്‍ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളിയാര്‍ പഞ്ചായത്തിലെ വിവിധസ്ഥലങ്ങളില്‍ …

പെര്‍ളയില്‍ എസ്‌.ഐയെയും സംഘത്തെയും കാര്‍ കയറ്റി കൊല്ലാന്‍ ശ്രമം; 8 പേർക്ക് എതിരെ കേസ്

കാസർകോട്: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച്‌ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമം. എട്ടുപേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ്‌ കേസെടുത്തു.ഇന്നലെ രാത്രി പെര്‍ള ചെക്ക്‌ പോസ്റ്റിലാണ്‌ സംഭവം. പെര്‍ള, നല്‍ക്ക ഹൗസിലെ ബി.മൊയ്‌തീന്‍ കുഞ്ഞിയെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി കത്തി നൗഷാദിനെ അറസ്റ്റു ചെയ്യാന്‍ എത്തിയ ബദിയഡുക്ക എസ്‌.ഐ എന്‍.അന്‍സാറിനം സംഘത്തിനും നേരെയാണ്‌ ആക്രമം ഉണ്ടായത്‌. സംഭവത്തില്‍ കത്തി നൗഷാദിനെയും അക്രമത്തിനു ഉപയോഗിച്ച കാറും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

കടലില്‍ വീണ ഇതരസംസ്ഥാന മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ ബുധനാഴ്ച കടലില്‍ വീണുകാണാതായ അന്യസംസ്ഥാന മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒറീസ സ്വദേശിയും വെസ്റ്റ് ബംഗാളില്‍ താമസക്കാരനുമായ ജയദേവ് ഗിരിയാ(54)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അപകടത്തില്‍പെട്ട ഹോസ്ദുര്‍ഗ് മീനാപ്പീസ് കടപ്പുറത്തിന് രണ്ടു കിലോമീറ്റര്‍ പടിഞ്ഞാറുമാറി കടലിലാണ് മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം കൊയാമ്പുറത്തെ ടി.കെ.രാജീവന്റെ അര്‍മാന്‍ എന്ന ബോട്ടിലെ താല്‍ക്കാലിക തൊഴിലാളിയാണ് ജയദേവ് ഗിരി. മൂന്നുദിവസം മുമ്പാണ് ഇയാള്‍ ബോട്ടില്‍ ജോലിക്കെത്തിയത്. അഞ്ചു പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഭക്ഷണം കഴിച്ച് മറ്റുള്ളവര്‍ വിശ്രമിക്കുന്നതിനിടയില്‍ വയറ്റില്‍ അസ്വസ്ഥ …

തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; നടൻ മൻസൂർ അലി ഖാൻ മാപ്പു പറഞ്ഞു

ചെന്നൈ: നടി തൃഷക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ നടൻ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞു. ഇന്നലെ തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് താരം ഖേദം പ്രകടിപ്പിച്ചത്.  നടത്തിയ പരാമർശത്തിൽ അവരോട് മാപ്പ് പറയുന്നുവെന്ന് മൻസൂർ അലി ഖാൻ പോലീസിൽ മൊഴി നൽകി.വിജയ് നായകനായി എത്തിയ ‘ലിയോ’ എന്ന സിനിമയിലാണ് മൻസൂർ അലി ഖാനും നടി തൃഷയും ഒരുമിച്ചെത്തിയത്. സിനിമയുമായി ബന്ധപ്പെട്ട് താരം തമിഴ് മാദ്ധ്യമത്തിന് ഒരു അഭിമുഖം നൽകിയിരുന്നു. ഈ …

ഹോട്ടലില്‍ വന്‍ മയക്കുമരുന്നു വേട്ട; 23 കാരിയായ ഗായികയും ഹോട്ടലുടമയും ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരിലെ ഹോട്ടലില്‍ വന്‍ മയക്കുമരുന്നുവേട്ട.ഗായികയും മേക്കപ്പ്‌ ആര്‍ട്ടിസ്റ്റുമായ യുവതിയും ഹോട്ടലുടമയും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പ്രതികളില്‍ നിന്നു 112 ഗ്രാം എം.ഡി.എം.എ, 111 ഗ്രാം ഹാഷിഷ്‌ ഓയില്‍,മൂന്നു മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്നു കൈമാറാനുള്ള കുപ്പികള്‍, കവറുകള്‍ എന്നിവ പിടികൂടി.കണ്ണൂര്‍, തളാപ്പ്‌ ജോണ്‍സണ്‍മില്‍ റോഡിലെ മലബാര്‍ ഹോട്ടല്‍ ഉടമ കണ്ണൂര്‍ പുതിയ തെരുവിലെ യാസിര്‍ (30), ഇയാളുടെ സഹോദരന്‍ പി.എ.റിസ്‌വാന്‍ (22), ഗായികയും മേക്കപ്പ്‌ ആര്‍ട്ടിസ്റ്റും കണ്ണൂര്‍ മറക്കാര്‍ക്കണ്ടി, പടിഞ്ഞാറെ വീട്ടിലെ അപര്‍ണ്ണ അനീഷ്‌.കെ (23), കണ്ണൂര്‍സിറ്റി …