ബോട്ടില്‍ യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ചു; സര്‍ക്കാര്‍ ജീവനക്കാരന്റെ പണിപോയി

ബോട്ടില്‍ യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ച ജീവനക്കാരനെ പിരിച്ചു വിട്ടു. ഫോര്‍ട്ട് കൊച്ചി സ്വദേശി അജീഷിനെയാണ് പിരിച്ചുവിട്ടത്. ബോട്ട് ജെട്ടിയിലെ ജീവനക്കാരന്‍ ആയിരുന്നു ഇയാള്‍. പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ജലസേചന വകുപ്പ് ഇയാളെ പിരിച്ചുവിട്ടത്. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. യുവതിയും ഇവരുടെ സുഹൃത്തിന്റെ സഹോദരിയുമാണ് മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള സര്‍ക്കാര്‍ സര്‍വീസ് ബോട്ടില്‍ കയറിയത്. ഈ സമയം ബോട്ടില്‍ വച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. ഇത് ചോദ്യം ചെയ്യുകയും സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ മറ്റ് ജീവനക്കാര്‍ പരിഹസിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം പൊലീസിന് പരാതി നല്‍കിയപ്പോള്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും പ്രതിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും യുവതി ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page