9 കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 11 വർഷം തടവ്

ആലപ്പുഴ: ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 11 വര്‍ഷം തടവ്. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 13ാം വാര്‍ഡ് ഇല്ലിക്കല്‍ചിറ ബാബുവിനെയാണ് വിവിധ വകുപ്പുകളിലായി തടവിന് ശിക്ഷിച്ചത്.തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടി വരുമെന്ന് ചേര്‍ത്തല ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിധിയില്‍ വ്യക്തമാക്കി.

2022 ഏപ്രില്‍ 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുത്തശ്ശനൊപ്പം പുറത്ത് പോയി തിരിച്ചുവരുമ്പോൾ ഇടവഴിയില്‍ വച്ച്‌ പ്രതി ഒമ്പത് വയസുകാരിയായ കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

വീട്ടില്‍ വന്ന ശേഷം കുട്ടി പീഡനവിവരം മുത്തശ്ശിയോട് പറഞ്ഞു. ഇതറിഞ്ഞ് ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അമ്മ ഉടന്‍ തിരിച്ചെത്തുകയും അന്നു തന്നെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നഴ്‌സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍; അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം, വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശുപത്രി വളഞ്ഞു
ജില്ലയില്‍ ചൂതാട്ടം വ്യാപകം; കിദൂരിലെ പുള്ളിമുറി കേന്ദ്രത്തില്‍ പാതിരാത്രിയില്‍ പൊലീസ് റെയ്ഡ്, 40,500 രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍, പൊലീസിനെ കണ്ടപ്പോള്‍ കളിക്കാര്‍ ചിതറിയോടി

You cannot copy content of this page