“10 ലക്ഷം അമേരിക്കൻ ഡോളർ  ബിറ്റ് കോയിൻ ആയി അയക്കുക അല്ലെങ്കിൽ വിമാനത്താവള ടെർമിനൽ സ്ഫോടനത്തിൽ തകർക്കും”; സന്ദേശം അയച്ചത് മാത്രമേ ഓർമ്മയുള്ളൂ; 2 യുവാക്കളെയും പൊക്കി മഹാരാഷ്ട്ര എടിഎസ്

തിരുവനന്തപുരം: മുംബൈ വിമാനത്താവളം ബോംബ് ഉപയോഗിച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേരളത്തില്‍ നിന്ന് ഒരാളെ കൂടി മഹാരാഷ്ട്ര എ.ടി.എസ് കസ്റ്റഡിയിലെടുത്തു.കിളിമാനൂര്‍ ചൂട്ടയില്‍ സ്വദേശി ഫെബിനെയാണ് (23) കസ്റ്റഡിയിലെടുത്തത്.

ഷെയര്‍ മാര്‍ക്കറ്റ് ട്രേഡറാണ്   ഫെബിന്‍. സംഭവത്തില്‍ ഇന്നലെ അമീന്‍ എന്നയാളെ തിരുവനന്തപുരത്തു നിന്ന് എ.ടി.എസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇക്കഴിഞ്ഞ 23 നു രാവിലെ ഇ മെയില്‍ വഴിയിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.

പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിന്‍ ആയി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വ്യാഴാഴ്ച രാവിലെ 11നു മുംബൈ വിമാനത്താവള അധികൃതര്‍ക്കു ഭീഷണി സന്ദേശം ഇമെയിലില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എടിഎസ് അന്വേഷണം ആരംഭിച്ചത്.

‘ഇതു വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിനായി നിശ്ചിത മേല്‍വിലാസത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കും. 24 മണിക്കൂറിന് ശേഷം അടുത്തു മുന്നറിയിപ്പു നല്‍കും.’ – ഇതായിരുന്നു ഭീഷണി സന്ദേശം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page