കരുവന്നൂരിലെ കള്ളപ്പണ ഇടപാട്; വ്യവസായി ഗോകുലം ഗോപാലനെയും ചോദ്യം ചെയ്ത് ഇഡി

തൃശ്ശൂർ: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസില്‍ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നാല് കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ഗോകുലം ഗോപാലനെ ഇ ഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ട് നാലു കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഇഡി രേഖകള്‍ ഹാജരാക്കാന്‍ ആദ്യം ആവശ്യപ്പെട്ടത്.തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കിയിരുന്നില്ല. അതിന്റെ പശ്ചാത്തലത്തിലാണ് സമന്‍സ് അയച്ച്‌ അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

അബിഗേലിനെ തട്ടിക്കൊണ്ടുപോയതാര്‌?ഇരുട്ടില്‍ തപ്പി പൊലീസ്‌; അന്വേഷണ ചുമതല ഡിഐജിക്ക്‌

കൊല്ലം:ഓയൂര്‍, പൂയപ്പള്ളിയില്‍ സഹോദരനൊപ്പം ട്യൂഷനു പോകുന്നതിനിടയില്‍ ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ അബിഗേലിനെ തട്ടികൊണ്ടുപോയ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്‌ ഇരുട്ടില്‍ തപ്പുന്നു. കുട്ടിയെ ഇന്നലെ ഉച്ചയ്‌ക്ക്‌ കൊല്ലം ആശ്രാമ മൈതാനം പരിസരത്തു നിന്നും കണ്ടെത്തി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ കുറിച്ചുള്ള സൂചന പോലും അന്വേഷണ സംഘത്തിനു ലഭിച്ചില്ല. ഇതിനിടയില്‍ കേസ്‌ അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്‌ കൈമാറി. ഇതേ തുടര്‍ന്ന്‌ കൊല്ലത്തെത്തിയ ഡിഐജി കൊട്ടാരക്കരയിലുള്ള കൊല്ലം റൂറല്‍ പൊലീസ്‌ ആസ്ഥാനത്ത്‌ ഉന്നതതല യോഗം ചേര്‍ന്ന്‌ കേസിന്റെ നിലവിലെ …

കേരള ഗവർണറെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ബില്ലുകളിൽ രണ്ടു വർഷം എന്തെടുക്കുകയായിരു ന്നുവെന്ന് കോടതി

ന്യൂഡൽഹി:കേരളനിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെഅതി രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർമാർക്ക് അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടിക്കെതിരെ കേരളം നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പഞ്ചാബ് കേസ് വിധി കേരള ഗവർണർക്കും ബാധകമാണ്.ഗവർണർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റിയില്ലെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. ഇല്ലെങ്കിൽ ജനങ്ങൾ …

ഒഴുകും പാലം ഉദ്ഘാടനം ചെയ്തത് കൊട്ടിഘോഷിച്ച്; കടലിൽ ഒഴുകി പോയത് 80 ലക്ഷം; മന്ത്രി റിയാസിൻ്റെ അഭിമാന പദ്ധതി നാണക്കേടാകുമ്പോൾ

തൃശ്ശൂർ: ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫ്ളോട്ടിംങ്ങ് ബ്രിഡ്ജ് തകർന്നു. ബ്ളാങ്ങാട് ബീച്ചിൽ കഴിഞ്ഞ മാസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ചെഘാടനം ചെയ്ത ഫ്‌ളോട്ടിങ് ബ്രിഡ്ജ് ആണ് തകർന്നത്. ഒക്ടോബർ ഒന്നിനായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്തത്. തകർന്നപ്പോൾ പാലത്തിലുണ്ടായിരുന്നവർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരാൾ കടലിൽ വീണെങ്കിലും ഇയാളെ മറ്റുളവർ രക്ഷപ്പെടുത്തി. 2 സഞ്ചാരികളും 6 ജീവനക്കാരുമാണ് ബ്രിഡ്ജിൽ ഉണ്ടായിരുന്നത്.നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് …

വന്ദേ ഭാരതിൻ്റെ ശുചി മുറിയിൽ കയറി മദ്യപാനവും പുകവലിയും; ട്രെയിൻ തനിയെ നിന്നു ; യാത്രക്കാരന് പിഴയും കേസും

കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസിലെ ശുചിമുറിക്കുള്ളില്‍ യാത്രക്കാരന്റെ മദ്യപാനവും പുകവലിയും. ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിൽക്കുകയും 15 മിനിട്ടിലേറെ വൈകുകയും ചെയ്തു.കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് തിക്കോടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെത്തി ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റത്തിലെ പാനല്‍ മാറ്റിയ ശേഷമാണ് ട്രെയിന്‍ ഓടിത്തുടങ്ങിയത്.  സംഭവത്തില്‍ യാത്രക്കാരന് പിഴയിടുകയും വിവരം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് കൈമാറുകയും ചെയ്തിട്ടുണ്ട്.നേരത്തെ പട്ടാമ്ബി, തിരൂര്‍ എന്നിവിടങ്ങളില്‍വച്ചും യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിന്നിരുന്നു. ഇവരില്‍ നിന്നും പിഴ …

മുത്തച്ഛന്‍ മരിച്ച്‌ രണ്ടര മണിക്കൂറിനുള്ളില്‍ ചെറുമകനും മരിച്ചു

മംഗളൂരു: ഒരിക്കലും വിട്ടു പിരിയാത്തത്ര സൗഹൃദത്തിലായിരുന്ന മുത്തച്ഛന്‍ മരിച്ചു രണ്ടര മണിക്കൂറിനുള്ളില്‍ ചെറുമകന്‍ ബൈക്കപകടത്തില്‍ മരണപ്പെട്ടു. കുന്താപുരം ഷെസിമതെയിലെ റിട്ടയേഡ്‌ അധ്യാപകനായ നാരായണന്‍ പൂജാരി കഴിഞ്ഞ ദിവസം വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ്‌ മരിച്ചത്‌. മരണ വിവരം ചാമരാജനഗര്‍ മെഡിക്കല്‍ കോളേജ്‌ എം.ബി.ബി.എസ്‌ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ നിഷാന്ത്‌ പൂജാരി (23) യെ വീട്ടുകാര്‍ അറിയിച്ചു. വിവരമറിഞ്ഞു നിഷാന്ത്‌ ചാമരാജ നഗറില്‍ നിന്നു മൈസൂരിലെ മുത്തച്ഛന്റെ വീട്ടിലേക്കു വരുന്നതിനിടയിലാണ്‌ പാണ്ഡ്യദ ഗുണ്ടികടുത്തു വച്ചു നിഷാന്ത്‌ ബൈക്കപകടത്തില്‍ മരിച്ചത്‌. ജീവിതത്തില്‍ ഉറ്റ …

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌രണ്ടു യുവാക്കള്‍ മരിച്ചു

കണ്ണൂര്‍:ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൂത്തുപറമ്പ്‌, നെരുവളളി വളവില്‍ ഇന്നു പുലര്‍ച്ചെ 12.30മണിയോടെയാണ്‌ അപകടം. ഇരു ദിശകളില്‍ നിന്നും എത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ്‌ അപകടം ഉണ്ടായത്‌. ഏതാനും ദിവസം മുമ്പ്‌ ഗള്‍ഫില്‍ നിന്നും എത്തിയ പാനൂര്‍, പുത്തൂര്‍, ഓവുപാലം, കണ്ണങ്കോട്ടെ താഹ(26), കൂത്തുപറമ്പ്‌, പേറ്റുമ്മല്‍ മുഹമ്മദ്‌ സിനാന്‍ (19) എന്നിവരാണ്‌ മരിച്ചത്‌. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജനവാസ മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന കിണറ്റിൽ പുലി വീണു

കണ്ണൂർ: കണ്ണൂർ പാനൂർ പെരിങ്ങത്തൂരിലെ ജനവാസ മേഖലയിൽ കിണറ്റിൽ പുലി വീണു.നിർമ്മാണത്തിലിക്കുന്ന വീടിന്‍റെ കിണറ്റിലാണ് പുലി വീണത്.അണിയാരത്തെ മലാട്ട് സുരേഷിന്‍റെ വീട് കിണറ്റിലാണ് പുലി വീണത്.പുലർച്ചെയാണ് നിർമ്മാണത്തിലിക്കുന്ന കിണറ്റിൽ പുലിയെ കണ്ടത്. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കിണറ്റിൽ പുലിയെ കണ്ടത്. വനമേഖലയല്ലാത്ത സ്ഥലത്ത് പുലി എങ്ങിനെ എത്തിയെന്ന്  അമ്പരപ്പിലാണ് നാട്ടുകാർ. വയനാട്ടിൽ  നിന്ന് വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് സംഘമെത്തിയ ശേഷം പുലിയെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.സമീപത്തെ കനകമല മേഖലയിൽ ധാരാളം പുൽമേടുകളുണ്ട്. അവിടെ നിന്ന് …

ചൈനയിൽ കുട്ടികളിലെ ന്യൂമോണിയ വ്യാപനം; ആരോഗ്യ മുന്നറിയിപ്പ് നൽകി കർണാടക സർക്കാർ; മാസ്ക് ഉപയോഗിക്കാൻ ഉൾപ്പെടെ നിർദ്ദേശം

വെബ്ബ് ഡെസ്ക്: ചൈനയിലെ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് കർണാടക സർക്കാരിന്റെ ആരോഗ്യ വകുപ്പ് സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ ഉത്തരവിട്ടു. പൊതുജനാരോഗ്യം, ആശുപത്രികളുടെ പ്രവര്‍ത്തനം, തയ്യാറെടുപ്പ്, മറ്റ് നടപടികളെല്ലാം ഉടൻ അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം ഉപദേശം നൽകിയതിന് പിന്നാലെയാണ് നടപടി. ഇൻഫ്ലുവൻസ വൈറസിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കർണാടക ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണയായി ഇൻഫ്ലുവൻസ അഞ്ച് മുതൽ ഏഴ് …

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; ഇന്ന് പവന് കൂടിയത് 600 രൂപ;പവന് വില 46,480 രൂപയായി

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ.ഇന്ന് 22 കാരറ്റ് സ്വർണ്ണം പവന് 46,480 രൂപയാണ് വില. ഗ്രാമിന് 5810  രൂപയായി വില ഉയർന്നു. ഇന്ന് മാത്രം പവന്  600 രൂപയാണ് കൂടിയത്.ഗ്രാമിന് 75 രൂപയാണ് ഇന്ന് കൂടിയത്. ഇതിന് മുൻപ് ഒക്ടോബർ 28 നാണ് സ്വർണ്ണവില ഉയർന്ന തോതിലെത്തിയത്. പവന് 45920 രൂപയായിരുന്നു അന്നത്തെ  വില.ഗ്രാമിന് 5740 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുതിച്ച് കയറിയതാണ് സംസ്ഥാനത്തും വില ഉയരാൻ കാരണമായത്.ചൈനയിലെ ന്യൂമോണിയ …

മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി; അച്ഛനായി തിരച്ചില്‍ തുടരുന്നു

വെബ്ബ് ഡെസ്ക്: രാജസ്ഥാനിലെ പാലി ജില്ലയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് തന്റെ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും തീകൊളുത്തുകയും ചെയ്ത് അച്ഛന്‍ ഒളിവിൽ.പ്രതിയായ ശിവ്‌ലാൽ മേഘ്‌വാൾ പന്ത്രണ്ട് വർഷമായി കുടുംബത്തിൽ നിന്ന് വേറിട്ട് രാജസ്ഥാനിലെ പാലിയിലും ഭാര്യയും മക്കളും ഗുജറാത്തിലുമാണ് താമസിക്കുന്നത്.വിവാഹിതയായ മൂത്ത മകൾ നിർമ്മ (32) കാരണമാണ് കുടുംബത്തില്‍ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത് എന്ന് മേഘ്‌വാൾ വിശ്വസിച്ചിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതിന് ശേഷം അച്ഛനെ കാണാന്‍ എത്തിയതായിരുന്നു …

ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളില്‍ തീരുമാനമായെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും.ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഇന്നലെ അയച്ചിരുന്നു. ഒരു ബില്ലില്‍ ഒപ്പിടുകയും ചെയ്തു. ഈക്കാര്യമാകും കോടതിയെ ധരിപ്പിക്കുക. നേരത്തെ പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹര്‍ജികള്‍ പരിഗണിക്കവെ കോടതിയില്‍ എത്തുന്നതിന് തൊട്ടു മുന്‍പായി മാത്രം, ഗവര്‍ണര്‍മാര്‍ ബില്ലില്‍ നടപടി എടുക്കുന്നതില്‍ സുപ്രീം കോടതി വിമര്‍ശനം ഉയര്‍ത്തിരുന്നു.ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി …

കെ എസ് ആർ ടി സി ബസിൽ ഒൻപതാം ക്ളാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനശ്രമം; 46 കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസിൽ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍.മലയിൻകീഴ് പാലോട്ടുവിള സാനതനത്തില്‍ രഞ്ജിത്തിനെ(46)യാണ് പോക്സോ നിയമപ്രകാരം പൂജപ്പുര പൊലീസ് അറസ്റ്റുചെയ്തത്.ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അടുത്ത സീറ്റിലിരുന്ന ആണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിക്കാൻ ശ്രമിച്ചത്. വിദ്യാര്‍ത്ഥി ഇതു ചെറുക്കുന്നതു കണ്ട് ബസിലുണ്ടായിരുന്ന ഒരു സ്‌കൂള്‍ അദ്ധ്യാപിക അടക്കമുള്ളവര്‍ ഇടപെട്ടു. ഇയാള്‍ ബസില്‍നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

ആഭരണം വാങ്ങാനെത്തിയ പെൺകുട്ടിയുടെ കയ്യിൽ കേറി പിടിച്ചു; ജ്വല്ലറി ഉടമ അറസ്റ്റിൽ

കൊച്ചി:സ്വര്‍ണ്ണാഭരണം വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ജ്വല്ലറി ഉടമ പിടിയില്‍.എറണാകുളംനെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂര്‍ തായിക്കാട്ട് വീട്ടില്‍ ബക്കര്‍ (51) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ജ്വല്ലറിയില്‍ ആഭരണം വാങ്ങാൻ എത്തിയ യുവതിയോട് മോശമായി സംസാരിക്കുകയും കയ്യില്‍ കയറിപ്പിടിച്ച്‌ അപമാനിക്കുകയും ചെയ്തുവെന്നുമാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ കോതമംഗലം പൊലീസ് ഇൻസ്പെക്ടര്‍ പിടി ബിജോയി, സബ് ഇൻസ്പെക്ടര്‍മാരായ ആല്‍ബിൻ സണ്ണി, പിവി …

കോളേജ് വിദ്യാർത്ഥികൾക്ക് MDMA വിൽപ്പന; യുവാവ് പിടിയിൽ

മീനങ്ങാടി: വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയില്‍. മുട്ടില്‍ സ്വദേശി വിനീഷാണ് എംഡിഎംഎയുമായി അറസ്റ്റിലായത്.ചെണ്ടക്കുനി പോളിടെക്നിക് കോളേജിന് സമീപത്ത് എംഡിഎംഎയുമായി നില്‍ക്കുമ്ബോഴാണ് അറസ്റ്റ്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി, വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍ക്കുന്നയാളാണ് പ്രതിയെന്നാണ് എക്സൈസ് കണ്ടെത്തല്‍. എക്സൈസ് ഇൻ്റലിജൻസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടര്‍ എം.കെ സുനില്‍, ബത്തേരി റേഞ്ച് ഇൻസ്പെക്ടര്‍ കെബി ബാബുരാജ്, പ്രിവൻറീവ് ഓഫീസര്‍മാരായ ജി. അനില്‍കുമാര്‍, സി.വി ഹരിദാസ്, സിവില്‍ എക്സൈസ് …

വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; കേന്ദ്ര സർവ്വകലാശാലാ അധ്യാപകന് സസ്പെൻഷൻ

കാസര്‍കോട് : വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ കേന്ദ്രസര്‍വകലാശാല അധ്യാപകന് സസ്പെൻഷൻ.ഇംഗ്ലീഷ് താരതമ്യ വിഭാഗം അസി. പ്രൊഫസര്‍ ഡോ. ബി. ഇഫ്തികര്‍ അഹമ്മദിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തത്. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമികാന്വേഷണത്തില്‍, പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി.പരാതിയെത്തുടര്‍ന്ന് രണ്ടാഴ്ചയായി ഇയാളെ ക്ലാസെടുക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു. സസ്പെൻഷൻ നടപടിയുടെ കാലയളവില്‍ മുൻകൂട്ടി അനുമതിയില്ലാതെ സര്‍വകലാശാല ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്ന് വൈസ് ചാൻസലര്‍ ചുമതലയുള്ള ഡോ. കെ.സി. ബൈജു നല്‍കിയ സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു. നവംബര്‍ 13-നാണ് പരാതിക്കാധാരമായ …

ഉത്തരകാശി തുരങ്ക അപകടം; തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി

ഉത്തരകാശി: തുരങ്കത്തില്‍ കുടുങ്ങി മൂന്ന് ആഴ്ചക്ക് ശേഷം അവർ രക്ഷാ കരങ്ങളിലൂടെ പുതുവെളിച്ചത്തിലേക്ക്. ഉത്തരാഖണ്ഡിലെ സില്‍കാരയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തെത്തിച്ചു തുടങ്ങി. ഇതിനകം 15 പേരെ പുറത്തെത്തിച്ചിട്ടുണ്ട്. രാത്രി ഏഴേമുക്കാലോടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങിയത്. തുരങ്കത്തിലേക്ക് ആംബുലൻസ് എത്തിച്ച്‌ ഓരോരുത്തരെ വീതം ഓരോ ആംബുലൻസിലേക്ക് മാറ്റിയാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. അതിനാല്‍ 41 പേരെയും പുറത്തേക്ക് കൊണ്ടുവരാൻ ഏറെ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സ്‌ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങള്‍ തുരങ്കത്തിന് …

നവകേരള സദസ് ; സംഭാവന നൽകാനുള്ള അഭ്യർത്ഥന തളളി ഇടത് മുന്നണി ഭരിക്കുന്ന വോർക്കാടി പഞ്ചായത്ത്

കാസർകോട്: നവകേരള സദസ്സിനു സംഭാവന നൽകണമെന്ന സർക്കാർ അഭ്യർത്ഥന ഇടതു മുന്നണി ഭരണത്തിലുള്ള വൊർക്കാടി പഞ്ചായത്ത്  നിരസിച്ചു.ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നു ചേർന്ന പഞ്ചായത്തു ഭരണ സമിതി ആറിനെതിരെ പത്തു വോട്ടിന് സർക്കാർ നിർദ്ദേശം തളിക്കളഞ്ഞു .16 അംഗ ഭരണസമിതിയിൽ ഭരണ മുന്നണിയായ ഇടതുമുന്നണിക്ക് ആറ് അംഗങ്ങളേയുള്ളൂ. മൂന്നു സി.പി.എം. അംഗങ്ങളും രണ്ടു സി.പി.ഐ അംഗങ്ങളും ഒരു ഇടതു മുന്നണി സ്വതന്ത്രനും,പ്രതിപക്ഷത്ത് ബി ജെ പിക്ക് അഞ്ചും കോൺഗ്ര സിനും  ലീഗിനും രണ്ടു വീതവും അംഗങ്ങളുണ്ട്‌. എസ്.ഡി.പി.ഐ.യുടെ …