ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളില്‍ തീരുമാനമായെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും.ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഇന്നലെ അയച്ചിരുന്നു. ഒരു ബില്ലില്‍ ഒപ്പിടുകയും ചെയ്തു. ഈക്കാര്യമാകും കോടതിയെ ധരിപ്പിക്കുക.

നേരത്തെ പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹര്‍ജികള്‍ പരിഗണിക്കവെ കോടതിയില്‍ എത്തുന്നതിന് തൊട്ടു മുന്‍പായി മാത്രം, ഗവര്‍ണര്‍മാര്‍ ബില്ലില്‍ നടപടി എടുക്കുന്നതില്‍ സുപ്രീം കോടതി വിമര്‍ശനം ഉയര്‍ത്തിരുന്നു.
ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്‍സലർ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സെര്‍ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. അതേസമയം പൊതു ജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page