ആഭരണം വാങ്ങാനെത്തിയ പെൺകുട്ടിയുടെ കയ്യിൽ കേറി പിടിച്ചു; ജ്വല്ലറി ഉടമ അറസ്റ്റിൽ

കൊച്ചി:സ്വര്‍ണ്ണാഭരണം വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ജ്വല്ലറി ഉടമ പിടിയില്‍.എറണാകുളം
നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂര്‍ തായിക്കാട്ട് വീട്ടില്‍ ബക്കര്‍ (51) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ജ്വല്ലറിയില്‍ ആഭരണം വാങ്ങാൻ എത്തിയ യുവതിയോട് മോശമായി സംസാരിക്കുകയും കയ്യില്‍ കയറിപ്പിടിച്ച്‌ അപമാനിക്കുകയും ചെയ്തുവെന്നുമാണ് പരാതി.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ കോതമംഗലം പൊലീസ് ഇൻസ്പെക്ടര്‍ പിടി ബിജോയി, സബ് ഇൻസ്പെക്ടര്‍മാരായ ആല്‍ബിൻ സണ്ണി, പിവി എല്‍ദോസ്, എഎസ്‌ഐ കെ.എം സലിം എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ബക്കറിനെ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page