മുത്തച്ഛന്‍ മരിച്ച്‌ രണ്ടര മണിക്കൂറിനുള്ളില്‍ ചെറുമകനും മരിച്ചു


മംഗളൂരു: ഒരിക്കലും വിട്ടു പിരിയാത്തത്ര സൗഹൃദത്തിലായിരുന്ന മുത്തച്ഛന്‍ മരിച്ചു രണ്ടര മണിക്കൂറിനുള്ളില്‍ ചെറുമകന്‍ ബൈക്കപകടത്തില്‍ മരണപ്പെട്ടു. കുന്താപുരം ഷെസിമതെയിലെ റിട്ടയേഡ്‌ അധ്യാപകനായ നാരായണന്‍ പൂജാരി കഴിഞ്ഞ ദിവസം വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ്‌ മരിച്ചത്‌. മരണ വിവരം ചാമരാജനഗര്‍ മെഡിക്കല്‍ കോളേജ്‌ എം.ബി.ബി.എസ്‌ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ നിഷാന്ത്‌ പൂജാരി (23) യെ വീട്ടുകാര്‍ അറിയിച്ചു. വിവരമറിഞ്ഞു നിഷാന്ത്‌ ചാമരാജ നഗറില്‍ നിന്നു മൈസൂരിലെ മുത്തച്ഛന്റെ വീട്ടിലേക്കു വരുന്നതിനിടയിലാണ്‌ പാണ്ഡ്യദ ഗുണ്ടികടുത്തു വച്ചു നിഷാന്ത്‌ ബൈക്കപകടത്തില്‍ മരിച്ചത്‌. ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളെപ്പോലെയായിരുന്നു മുത്തച്ഛനും ചെറുമകനും മരണത്തിലേക്കും വേര്‍പിരിയാതെയായെന്നും ബന്ധുക്കള്‍ വേദനയോടെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page