ഒഴുകും പാലം ഉദ്ഘാടനം ചെയ്തത് കൊട്ടിഘോഷിച്ച്; കടലിൽ ഒഴുകി പോയത് 80 ലക്ഷം; മന്ത്രി റിയാസിൻ്റെ അഭിമാന പദ്ധതി നാണക്കേടാകുമ്പോൾ

തൃശ്ശൂർ: ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫ്ളോട്ടിംങ്ങ് ബ്രിഡ്ജ് തകർന്നു. ബ്ളാങ്ങാട് ബീച്ചിൽ കഴിഞ്ഞ മാസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ചെഘാടനം ചെയ്ത ഫ്‌ളോട്ടിങ് ബ്രിഡ്ജ് ആണ് തകർന്നത്. ഒക്ടോബർ ഒന്നിനായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്തത്. തകർന്നപ്പോൾ പാലത്തിലുണ്ടായിരുന്നവർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരാൾ കടലിൽ വീണെങ്കിലും ഇയാളെ മറ്റുളവർ രക്ഷപ്പെടുത്തി. 2 സഞ്ചാരികളും 6 ജീവനക്കാരുമാണ് ബ്രിഡ്ജിൽ ഉണ്ടായിരുന്നത്.
നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് വേർപെട്ട് കടലിൽ ഒഴുകിയത്.കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. ശക്തമായ തിരയിൽ ഇളകിപ്പോയ ഭാഗം ഏറെ പണിപ്പെട്ടാണ് തീരത്തേക്ക് കയറ്റിയത്.80 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഒഴുകി നടക്കുന്ന പാലം നിർമ്മിച്ചത്.

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page