സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; ഇന്ന് പവന് കൂടിയത് 600 രൂപ;പവന് വില 46,480 രൂപയായി

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ.ഇന്ന് 22 കാരറ്റ് സ്വർണ്ണം പവന് 46,480 രൂപയാണ് വില. ഗ്രാമിന് 5810  രൂപയായി വില ഉയർന്നു. ഇന്ന് മാത്രം പവന്  600 രൂപയാണ് കൂടിയത്.ഗ്രാമിന് 75 രൂപയാണ് ഇന്ന് കൂടിയത്. ഇതിന് മുൻപ് ഒക്ടോബർ 28 നാണ് സ്വർണ്ണവില ഉയർന്ന തോതിലെത്തിയത്. പവന് 45920 രൂപയായിരുന്നു അന്നത്തെ  വില.ഗ്രാമിന് 5740 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുതിച്ച് കയറിയതാണ് സംസ്ഥാനത്തും വില ഉയരാൻ കാരണമായത്.ചൈനയിലെ ന്യൂമോണിയ വ്യാപനവും തുടർന്നുള്ള ആശങ്കകളും വില ഉയരാൻ കാരണമായെന്നും വിദ്ധഗ്ധർ പറയുന്നു.അമേരിക്ക പലിശ നിരക്കിൽ മാറ്റം വരുത്തില്ലെന്ന റിപ്പോർട്ടുകളും സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ സ്വർണ്ണത്തിന് ഡിമാൻഡ് വർധിക്കാൻ കാരണമായിട്ടുണ്ട്. വെള്ളിയുടെ വിലയിലും  വർധനവുണ്ടായിട്ടുണ്ട്.പശ്ചിമേഷ്യയിലെ യുദ്ധമടക്കം മറ്റ്  അന്താരാഷ്ട്ര സാഹചര്യങ്ങളും സ്വർണ്ണവില ഉയരാൻ കാരണമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page