യൂത്ത് കോൺഗ്രസ്സ് വനിതാ നേതാവിന് അശ്ളീല ദൃശ്യങ്ങൾ അയച്ചു; പ്രതി പിടിയിൽ

മലപ്പുറം:വിദേശനമ്പരില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാനേതാവിന് മൊബൈല്‍ഫോണ്‍വഴി അശ്ലീലദൃശ്യങ്ങള്‍ അയച്ച പ്രതി അറസ്റ്റില്‍.മലപ്പുറം ജില്ലയില്‍ അമരമ്പലം തെക്ക് മാമ്പൊയില്‍ ഏലാട്ടുപറമ്പിൽ വീട്ടില്‍ ഷമീര്‍ (35) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. തന്റെ മൊബൈല്‍ ഫോണിലേക്ക് ഷമീര്‍ നിരന്തരമായി വീഡിയോ കോള്‍ വിളിച്ചുവെന്നും പിന്നീട് അശ്ലീലദൃശ്യങ്ങള്‍ അയച്ചെന്നുമാണ് അരിതാ ബാബുവിന്റെ പരാതി. ഖത്തറില്‍ ജോലിചെയ്തിരുന്ന പ്രതിയെ സംഭവത്തെത്തുടര്‍ന്ന് കമ്പനി അധികൃതര്‍ പിരിച്ചുവിട്ടിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തില്‍ …

സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട്എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. ഉദുമ പടിഞ്ഞാറ് സ്വദേശിയായ ആളുടെ വീട്ടുപറമ്പിലാണ് 1.5 മീറ്റര്‍ നീളവും, 25 സെന്റീമീറ്റര്‍ വീതിയുമുള്ള ശിഖിരങ്ങളോട് കൂടിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്‌സൈസ് സൈബര്‍ സോഷ്യല്‍ മീഡിയ വഴിവന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് എക്‌സൈസ് ഇന്‍സ്പക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ചെടി വളര്‍ത്തുന്നത് കണ്ടെത്തിയത്. തൊണ്ടിമുതല്‍ കസ്റ്റഡിയില്‍ …

ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം ശക്തിപ്രാപിക്കുന്നു; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പരിശോധനകള്‍ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. അതേസമയം കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. അതിവേഗ വ്യാപനശേഷിയുള്ള വകഭേദമാണ് ജെ എന്‍ വണ്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആകെ 38 രാജ്യങ്ങളില്‍ ഈ വ കഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ ജെ എന്‍ വണ്‍ കേരളത്തിലും …

ഇന്ത്യ തിരയുന്ന കുറ്റവാളി അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിൽ വിഷം അകത്ത് ചെന്നതിനെ തുടർന്ന് ആശുപത്രിയിൽ; ആരോഗ്യ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

വെബ്ബ് ഡെസ്ക്:1993ലെ മുംബൈ സ്‌ഫോടന പരമ്പരയിൽ ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ വിഷം അകത്തു ചെന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിഷബാധയ്ക്ക് എങ്ങിനെ സംഭവിച്ചു എന്നതും വ്യക്തമല്ല. പാക്കിസ്ഥാനിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അടുപ്പമുള്ള ആരോ ഒരാളാണ് ദാവൂദിന് വിഷം നൽകിയത്, ഇതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദാവൂദിന്റെ നില അതീവഗുരുതരമാണെന്നും അതീവ സുരക്ഷയിലാണ് ദാവൂദെന്നും റിപ്പോർട്ടിൽ പറയുന്നു. …

തമിഴ്നാട്ടിൽ അതിതീവ്ര മഴ;20 ട്രയിനുകൾ റദ്ദാക്കി; 4 ജില്ലകളിൽ പൊതു അവധി

ചെന്നൈ:തെക്കൻ തമിഴ്നാട്ടില്‍ അതിതീവ്ര മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തില്‍ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായി.തിരുനെല്‍വേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ റെക്കോര്‍ഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ 4 ജില്ലകളിലും ബാങ്കുകള്‍ക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ എട്ട് എൻഡിആര്‍എഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയര്‍ ഫോഴ്സ് ജീവനക്കാരെയും ഈ ജില്ലകളിലായി വിന്യസിച്ചു. തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി. 8 ജില്ലകളിലെ …

വാഹനമിടിച്ച് മരിച്ച വയോധികയുടെ ശരീരത്തിൽ നിരവധി വാഹനങ്ങൾ കയറിയിറങ്ങി; ദാരുണ സംഭവം പാലക്കാട്; ആദ്യം ഇടിച്ച ബസ് തേടി പൊലീസ്

പാലക്കാട്:ദേശീയപാതയില്‍ വാഹനമിടിച്ചു മരിച്ച വയോധികയുടെ മൃതദേഹത്തിൽ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി.കണ്ണാടി മണലൂര്‍ ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ പുലര്‍ച്ചെ 1.45നാണ് ദാരുണ സംഭവം നടന്നത്. കണ്ണാടി മണലൂര്‍ പരേതനായ കൃഷ്ണന്റെ ഭാര്യ പൊന്നുക്കുട്ടിയാണു (85) മരിച്ചത്. സംഭവം പുറത്തറിഞ്ഞതാവട്ടെ എട്ടു മണിക്കൂറിന് ശേഷം.റോഡ് മുറിച്ച്‌ കടക്കാൻ ശ്രമിക്കവെ ഒരു ബസാണ് വയോധികയെ ആദ്യം ഇടിച്ചതെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി. പിന്നീട് പിന്നാലെ വന്ന വാഹനങ്ങളെല്ലാം കയറി ശരീരം ചതഞ്ഞരഞ്ഞ് പോവുകയായിരുന്നു. അതുവഴി പോയ ദേശീയപാതാ മെയിന്റനൻസ് …

യുവ നടിയെ പീഡിപ്പിച്ചതായി പരാതി; ജെ എസ് ഡബ്ളിയൂ ഗ്രൂപ്പ് എം.ഡി ക്ക് എതിരെ കേസ്

മുംബൈ:യുവനടിയുടെ പീഡന പരാതിയില്‍ ജെഎസ്ഡബ്ല്യൂ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സജ്ജന്‍ ജിന്‍ഡാലിനെതിരേ കേസെടുത്തു.കോടതി നിര്‍ദേശപ്രകാരമാണ് ബാന്ദ്ര-കുര്‍ള കോംപ്ലക്സ് പോലീസ് സജ്ജൻ ജിൻഡാലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022-ല്‍ ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ കമ്പനി ഹെഡ് ഓഫീസില്‍വെച്ച്‌ സജ്ജൻ ജിൻഡാല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. സംഭവത്തില്‍ നടി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ലെന്നും ഇതേത്തുടര്‍ന്നാണ് പരാതിക്കാരി കോടതിയെ സമീപിച്ചതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2021 ഒക്ടോബറില്‍ ദുബായില്‍വെച്ചാണ് സജ്ജൻ ജിൻഡാലിനെ ആദ്യമായി കാണുന്നതെന്നാണ് നടിയുടെ പരാതിയില്‍ …

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഇനി ഇന്ത്യയിൽ; സൂറത്ത് ഡയമണ്ട് ബോഴ്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

സൂറത്ത്:ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ സൂറത്ത് ഡയമണ്ട് ബോഴ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.3,500 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തിന് 67 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. ഏകദേശം 4,500 ഡയമണ്ട് ട്രേഡിംഗ് ഓഫീസുകള്‍ സ്ഥാപിക്കാനുള്ള ശേഷിയാണ് കെട്ടിടത്തിനുള്ളത്.35.54 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന് ഒമ്ബത് ഗ്രൗണ്ട് ടവറുകളും 15 നിലകളും ഉണ്ട്. നേരത്തെ, ഡയമണ്ട് റിസര്‍ച്ച്‌ ആന്‍ഡ് മെര്‍ക്കന്റൈല്‍ സിറ്റിയുടെ ഭാഗമായ ഈ കെട്ടിടത്തെ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് …

കഴിയുമെങ്കിൽ വണ്ടി തടയൂ; എല്ലാ മറുപടിയും അന്ന് തരാം; പ്രകോപനപരമായ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ

കൊല്ലം:നവകേരള യാത്രക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഭീഷണിയുമായി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു.മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോര്‍ട്ട് ഉദ്യോഗസ്ഥനായ എം.എസ്. ഗോപി കൃഷ്ണനാണ് ഫേസ്ബുക്കില്‍ കമന്റിട്ടത്. ‘കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്‌. എല്ലാ മറുപടിയും അന്നു തരാം’ എന്നായിരുന്നു ഗോപി കൃഷ്ണന്റെ കമന്റ്. കുമ്മിള്‍ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കുമ്മിള്‍ ഷെമീറിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റായാണ് എം.എസ്. ഗോപി കൃഷ്ണൻ ഭീഷണി സന്ദേശം …

കണ്ണുകള്‍ ചൂഴ്ന്നെടുത്തു; ജനനേന്ദ്രിയം മുറിച്ചു മാറ്റി; ബീഹാറില്‍ വികൃതമാക്കിയ നിലയില്‍ ക്ഷേത്ര പൂജാരിയുടെ മൃതദേഹം കണ്ടെത്തി

പാട്ന:ബിഹാറില്‍ നിന്ന് കാണാതായ ക്ഷേത്ര പൂജാരിയുടെ മൃതദേഹം കണ്ടെത്തി. കണ്ണുകള്‍ ചൂഴ്ന്നെടുത്ത് ജനനേന്ദ്രിയം മുറിച്ച്‌ മാറ്റിയ നിലയിലായിരുന്നു.സംഭവത്തിന് പിന്നാലെ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് സംഭവം. ദനാപൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ പൂജാരിയായിരുന്ന മനോജ് കുമാറിനെ കഴിഞ്ഞ ആറ് ദിവസമായി കാണാതായിരുന്നു. വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോയ മനോജിനെ കാണാതാവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ സഹോദരൻ അശോക് കുമാര്‍ ഷാ ബിജെപിയുടെ മുൻ ഡിവിഷൻ …

തനിക്കെതിരായ പോസ്റ്ററുകൾ നീക്കണം; പൊലീസിനോട് ക്ഷോഭിച്ച് ഗവർണർ; ഇന്ന് ഗവർണർക്കെതിരെ പ്രതിഷേധിക്കാതെ എസ് എഫ് ഐ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ തനിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി എസ്‌എഫ്‌ഐ സ്ഥാപിച്ച ബാനറുകള്‍ നീക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.ഗസ്റ്റ്ഹൗസില്‍നിന്ന് പുറത്തേയ്ക്ക് ഇറങ്ങിവന്ന ശേഷമായിരുന്നു ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. ബാനറുകള്‍ നീക്കം ചെയ്യാത്തത് എന്താണെന്ന് ചോദിച്ചുകൊണ്ട് ഗവര്‍ണര്‍ പൊലീസിനോട് ക്ഷോഭിച്ചു. ഇതിന് പിന്നാലെ ഗവര്‍ണര്‍ തിരികെ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. “സംഘി ചാന്‍സിലര്‍ ഗോ ബാക്ക്’ എന്നതടക്കമുള്ള ബാനറുകളാണ് ഗവര്‍ണര്‍ക്കെതിരേ എസ്‌എഫ്‌ഐ  സ്ഥാപിച്ചിരുന്നത്. ഗവര്‍ണര്‍ എത്തുന്നതിന് മുമ്പേ സ്ഥാപിച്ചിരുന്ന ബാനറുകൾ ഇവിടെ നിന്ന് …

സ്ഫോടകവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ വൻ പൊട്ടിത്തെറി;ആറ് സ്ത്രീകളടക്കം ഒൻപത് പേർ മരിച്ചു;നിരവധിപേര്‍ക്ക്  പരിക്ക്

നാഗ്‌പൂര്‍:മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് സ്ത്രീകളടക്കം 9 പേര്‍ മരിച്ചു. രാവിലെ 9.30 ഓടെയാണ് ബജാര്‍ഗാവിലെ സോളാര്‍ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡില്‍ പൊട്ടിത്തെറിയുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കരി ഖനനത്തിനുള്ള സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് സോളാര്‍ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ്. നിര്‍മ്മാണം കഴിഞ്ഞ സ്ഫോടക വസ്തുക്കള്‍ പാക്കുചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.സ്‌ഫോടനം നടക്കുമ്പോൾ യൂണിറ്റിനുള്ളില്‍ ആകെ 12 തൊഴിലാളികള്‍ ജോലിക്കുണ്ടായിരുന്നു.കാസ്റ്റ് ബൂസ്റ്റര്‍ പ്ലാന്റിലായിരുന്നു …

ആണ്‍സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ചു; ഒന്നാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ആൺ സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുഖ്യ പ്രതി പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി സാജ(29)നാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.സംഭവം നടന്ന് നാലുമാസങ്ങള്‍ക്ക് ശേഷമാണ് ഇരുപതുകാരിയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പൊഴിയൂര്‍ ബീച്ചിലെത്തിയ യുവതിയെ ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം സാജന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ രണ്ടാം പ്രതിയും മൂന്നാം പ്രതിയും പിടിയിലായിരുന്നു. ഒന്നാം …

28 കുരങ്ങുകൾ ചത്ത നിലയിൽ; വിഷം കൊടുത്ത് കൊന്ന് ഉപേക്ഷിച്ചതെന്ന് സംശയം; കേസ്സെടുത്ത് വനം വകുപ്പ്

മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യക്കടുത്ത ബല്‍പ  വനമേഖലയില്‍ ഗുട്ടഗരു-ബല്‍പ പാതക്കരികില്‍ 28 കുരങ്ങുകളുടെ ജഡം കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.പരിസരത്ത് എവിടെയോ നിന്ന് വിഷം കൊടുത്ത് കൊന്നശേഷം തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ദക്ഷിണ കന്നട ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. മാരിയപ്പ പറഞ്ഞു.എനെക്കല്ലുവിലെ വനം വകുപ്പ് നഴ്സറിയില്‍ വെറ്ററിനറി സര്‍ജന്മാരുടെ സംഘം കുരങ്ങുകളുടെ പോസ്റ്റ് മോര്‍ട്ടം നടത്തി. വൃക്കകളും മറ്റു ആന്തരിക അവയവങ്ങളും വിദഗ്ധ പരിശോധനക്ക് മഡിവാളയിലെയും ബംഗളൂരുവിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചു. വനമേഖലയിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചുവരുകയാണെന്ന് …

മദ്യലഹരിയില്‍ ടയര്‍ ഊരിപ്പോയിട്ടും അറിഞ്ഞില്ല; യുവാവ് ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചത് 10 വാഹനങ്ങളെ

ആലപ്പുഴ : ചേര്‍ത്തലയില്‍ മദ്യലഹരിയില്‍ മുന്നില്‍ ഇടതുഭാഗത്തെ ടയര്‍ ഇല്ലാത്ത കാറോടിച്ച്‌ യുവാവിന്റെ പരാക്രമം.അപകടകരമായി കാറോടിച്ച്‌ വഴിയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു. 11പേര്‍ക്ക് പരിക്കേറ്റു. അപകടംവരുത്തിയ പ്രതി ഉദയനാപുരം പുത്തൻവീട് ദീപൻനായരെ (28) ചേര്‍ത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ടു ഇരുചക്ര വാഹനങ്ങളും രണ്ട് കാറുകളും ഒരു ഓട്ടോറിക്ഷയുമടക്കം 11 വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തായിരുന്നു യുവാവിന്റെ കാറോട്ടം.വാരനാട് കവലയ്ക്കുസമീപം മറ്റൊരു കാറിലിടിച്ചു നിന്ന വാഹനത്തില്‍ നിന്ന് പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ദീപൻനായരെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 11.30മുതല്‍ 12.30 വരെയായിരുന്നു നാടിനെ …

നാലു വയസ്സുകാരൻ്റെ കൊലപാതകം; പിതൃ സഹോദര ഭാര്യ അറസ്റ്റിൽ

പാലക്കാട്:പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതൃ സഹോദരൻറെ ഭാര്യ അറസ്റ്റില്‍.വണ്ണാമട തുളസി നഗര്‍ സ്വദേശി ദീപ്തി ദാസാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടിൽ ആളില്ലാത്തപ്പോഴായിരുന്നു കൊലപാതകം. കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിലുള്ള മുത്തശ്ശിയെ കാണാൻ പോയപ്പോൾ കുട്ടിയെ ദീപ്തിയെ ഏൽപ്പിച്ചു പോവുകയായിരുന്നു.ഇവർ തിരിച്ചെത്തിയപ്പോഴാണ് കുട്ടി മരിച്ച നിലയിലും ദീപ്തി  മുറിവേൽപ്പിച്ച് പരിക്കേറ്റ നിലയിലും കണ്ടത്.ദീപ്തിക്ക് …

നരഭോജി കടുവക്കായി തിരച്ചിൽ തുടങ്ങിയിട്ട് 8 നാൾ പിന്നിട്ടു; 4 കൂടുകൾ സ്ഥാപിച്ചു; കടുവ ഇനിയും കാണാമറയത്ത്

സുല്‍ത്താൻബത്തേരി: പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂരില്‍ കര്‍ഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ പിടിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഒരു കൂടുകൂടി സ്ഥാപിച്ചു. പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്തിനു കുറച്ചുമാറിയാണ് കൂട് വച്ചത്. ഇതോടെ സ്ഥാപിച്ച കൂടുകളുടെ എണ്ണം നാലായി. ദൗത്യ സംഘം ഇന്നലെ നടത്തിയ തെരച്ചലിലും കടുവയെ കണാനായില്ല. കൂടല്ലൂരിലെയും സമീപങ്ങളിലെയും തോട്ടങ്ങളിലും വനത്തിലുമായിരുന്നു തെരച്ചില്‍. നരഭോജി കടുവയെ കണ്ടെത്തുന്നതിനു നടത്തുന്ന പരിശ്രമം ഇന്നലെ എട്ടു ദിവസം പിന്നിട്ടു. കടുവയെ തിരിച്ചറിയാനായതാണ് ദൗത്യത്തില്‍ ഇതിനകം ഉണ്ടായ വലിയ പുരോഗതി. …

യുവകവി വീടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ: യുവകവിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുവിനാല്‍ ഐക്കര വീട്ടില്‍ ജി ഹരിലാല്‍(43) ആണ് മരിച്ചത്. വള്ളികുന്നം മഠത്തിലയ്യത്ത് ജങ്ഷനു സമീപം കളീക്കല്‍ തെക്കതില്‍ വീട്ടിലാണ് ഹരിലാല്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തംഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കതക് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തി.തുടര്‍ന്ന് കതക് ചവിട്ടി പൊളിച്ച്‌ അകത്ത് കടന്നപ്പോള്‍ സോഫയില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹരിലാല്‍ കരള്‍ രോഗ ബാധിതനായിരുന്നു എന്ന് പൊലീസ് പറഞ്ഞു. …