സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട്എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. ഉദുമ പടിഞ്ഞാറ് സ്വദേശിയായ ആളുടെ വീട്ടുപറമ്പിലാണ് 1.5 മീറ്റര്‍ നീളവും, 25 സെന്റീമീറ്റര്‍ വീതിയുമുള്ള ശിഖിരങ്ങളോട് കൂടിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്‌സൈസ് സൈബര്‍ സോഷ്യല്‍ മീഡിയ വഴിവന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് എക്‌സൈസ് ഇന്‍സ്പക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ചെടി വളര്‍ത്തുന്നത് കണ്ടെത്തിയത്. തൊണ്ടിമുതല്‍ കസ്റ്റഡിയില്‍ എടുത്ത് കാസര്‍കോട്ടെ ഓഫീസില്‍ ഹാജരാക്കി. അതേസമയം വീട്ടുടമക്കെതിരെ കേസെടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ. വി മുരളി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ. ആര്‍ പ്രജിത്ത്, മഞ്ജുനാഥന്‍, സോനു സെബാസ്റ്റ്യന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page