ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം ശക്തിപ്രാപിക്കുന്നു; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പരിശോധനകള്‍ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. അതേസമയം കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. അതിവേഗ വ്യാപനശേഷിയുള്ള വകഭേദമാണ് ജെ എന്‍ വണ്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആകെ 38 രാജ്യങ്ങളില്‍ ഈ വ കഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ ജെ എന്‍ വണ്‍ കേരളത്തിലും ശക്തിപ്രാപിപ്പിക്കുന്നതായി റിപോര്‍ട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്. ദിവസേന 10,000ലധികം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നു. ഇതില്‍ അതിയായ ക്ഷീണവും തളര്‍ച്ചയും ശ്വാസതടസവും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇവരില്‍ നിന്നാണ് ഇത്രയധികം കേസുകള്‍ ഇപ്പോള്‍ കണ്ടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിള്‍ നടക്കുന്നതിനെക്കാള്‍ പരിശോധനകള്‍ കൂടുതല്‍ നടത്തുന്നത് കൊണ്ടാണ് കേരളത്തിലെ കൊവിഡ് കണക്ക് ഉയര്‍ന്നിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 199 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ 1701 ആക്ടീവ് കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാല യവും അറിയിച്ചിരുന്നു. ഇതില്‍ 1523 എണ്ണവും കേരളത്തിലാണെന്നും അറിയിപ്പിലുണ്ട്. ഈ വര്‍ഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. തിരുവനന്തപുരം സ്വദേശിയായ 79 വയസ്സുള്ള ആള്‍ക്കാണ് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതയും തയ്യാറെടുപ്പും ശക്തമാക്കി. കേരളത്തിലെ ആരോഗ്യവകുപ്പമായി ആശയവിനിമയം നടത്തി. ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരി വരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിനെടുത്തതിനാല്‍ വൈറസ് അപകടകരമാകില്ലെങ്കിലും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗര്‍ഭിണികളിലും അപകടകരമായ സ്ഥിതിയ്ക്ക് ഇത് കാരണമാകും. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കര്‍ണാടകയും അതിര്‍ത്തികളില്‍ ജാഗ്രതാ നടപടികളിലേക്ക് കടക്കുന്നു. കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അടിയന്തര യോഗം വിളിച്ചു. ഒരിടവേളക്ക് ശേഷം കൊവിഡ് പടരുന്നതില്‍ ശ്രദ്ധ വേണമെന്ന് എല്ലാ ജില്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. അതിര്‍ത്തികളില്‍ കേരളത്തില്‍ സ്ഥിരീകരിച്ച ജെ. എന്‍. 1 എന്ന കൊവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങള്‍ പരിശോധിക്കും. ആശുപത്രികളില്‍ പനിയുമായി എത്തുന്നവര്‍ക്ക് കര്‍ശന സ്‌ക്രീനിംഗ് നടത്താനും നിര്‍ദേശം നല്‍കി. അതിര്‍ത്തി മേഖലകളിലെ ആശുപത്രികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്. എല്ലാ ജില്ലാ ആശുപത്രികളും നാളത്തോടെ ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഐസിയു കിടക്കകള്‍, മരുന്നുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ സ്റ്റോക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആരോഗ്യകുപ്പ് നിര്‍ദ്ദേശിച്ചു. മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ ഉള്ള തയ്യാറെടുപ്പ് നടത്താനും നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page