നാലു വയസ്സുകാരൻ്റെ കൊലപാതകം; പിതൃ സഹോദര ഭാര്യ അറസ്റ്റിൽ

പാലക്കാട്:പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതൃ സഹോദരൻറെ ഭാര്യ അറസ്റ്റില്‍.വണ്ണാമട തുളസി നഗര്‍ സ്വദേശി ദീപ്തി ദാസാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടിൽ ആളില്ലാത്തപ്പോഴായിരുന്നു കൊലപാതകം. കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിലുള്ള മുത്തശ്ശിയെ കാണാൻ പോയപ്പോൾ കുട്ടിയെ ദീപ്തിയെ ഏൽപ്പിച്ചു പോവുകയായിരുന്നു.ഇവർ തിരിച്ചെത്തിയപ്പോഴാണ് കുട്ടി മരിച്ച നിലയിലും ദീപ്തി  മുറിവേൽപ്പിച്ച് പരിക്കേറ്റ നിലയിലും കണ്ടത്.ദീപ്തിക്ക് നേരെത്തെ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page