യൂത്ത് കോൺഗ്രസ്സ് വനിതാ നേതാവിന് അശ്ളീല ദൃശ്യങ്ങൾ അയച്ചു; പ്രതി പിടിയിൽ

മലപ്പുറം:വിദേശനമ്പരില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാനേതാവിന് മൊബൈല്‍ഫോണ്‍വഴി അശ്ലീലദൃശ്യങ്ങള്‍ അയച്ച പ്രതി അറസ്റ്റില്‍.മലപ്പുറം ജില്ലയില്‍ അമരമ്പലം തെക്ക് മാമ്പൊയില്‍ ഏലാട്ടുപറമ്പിൽ വീട്ടില്‍ ഷമീര്‍ (35) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്.

തന്റെ മൊബൈല്‍ ഫോണിലേക്ക് ഷമീര്‍ നിരന്തരമായി വീഡിയോ കോള്‍ വിളിച്ചുവെന്നും പിന്നീട് അശ്ലീലദൃശ്യങ്ങള്‍ അയച്ചെന്നുമാണ് അരിതാ ബാബുവിന്റെ പരാതി. ഖത്തറില്‍ ജോലിചെയ്തിരുന്ന പ്രതിയെ സംഭവത്തെത്തുടര്‍ന്ന് കമ്പനി അധികൃതര്‍ പിരിച്ചുവിട്ടിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page