പുതുവർഷ ആഘോഷത്തിന് വൻ ലഹരി ഒഴുകുന്നു; കാറിൽ കടത്തിയ 77 കിലോ കഞ്ചാവ് വാളയാറിൽ പിടികൂടി; 2 പേർ അറസ്റ്റിൽ

പാലക്കാട്:കാറില്‍ കടത്താൻ ശ്രമിച്ച 77 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. അട്ടപ്പാടി താവളം പാടവയല്‍ സ്വദേശി സുരേഷ് കുമാര്‍ (34), മുതലമട പോത്തംപാടം പെരിഞ്ചിറ വീട്ടില്‍ ഇര്‍ഷാദ് (29) എന്നിവരാണ് പിടിയിലായത്.സ്വിഫ്റ്റ് കാറില്‍ രഹസ്യ അറ നിര്‍മിച്ചാണ് 77.786 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.വാളയാര്‍ പൊലീസും പാലക്കാട് ജില്ല പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും ഉള്ളില്‍ സൂക്ഷിച്ച ആന്ധ്ര രജിസ്ട്രേഷൻ വ്യാജ നമ്പര്‍ പ്ലേറ്റും പിടിച്ചെടുത്തു. ആന്ധ്രയില്‍നിന്ന് വൻതോതില്‍ കഞ്ചാവ് എത്തിച്ച്‌ തമിഴ്നാട് -കേരള അതിര്‍ത്തിയില്‍ സൂക്ഷിച്ചശേഷം കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page